അമേരിക്കന്‍ ഐക്യനാടുകളെ തകര്‍ത്തെറിഞ്ഞ് കൊവിഡ് 19 വ്യാപനം പാരമ്യത്തിലേക്ക്; വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത് ഏഴ് ലക്ഷത്തിലധികം പേരില്‍;മരണനിരക്കും രോഗബാധിതരുടെ എണ്ണവും അമേരിക്കയില്‍ മറ്റേതൊരു രാജ്യങ്ങളേക്കാള്‍ കൂടുതല്‍
അമേരിക്കന്‍ ഐക്യനാടുകളെ തകര്‍ത്തെറിഞ്ഞ് കൊവിഡ് 19 വ്യാപനം അതിന്റെ പാരമ്യത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഴ് ലക്ഷത്തിലധികം പേരിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ലോകത്തിലെ മറ്റേതൊരു രാജ്യങ്ങളേക്കാള്‍ മരണനിരക്കും രോഗബാധിതരുടെ എണ്ണവും അമേരിക്കയില്‍ വളരെ കൂടുതലാണ്. 7,10,021 പേരാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ കൊവിഡ് ബാധിതരായിട്ടുള്ളത്. 37158 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ഏറ്റവുമൊടുവില്‍ 4 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അതേ സമയം 60510 പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
ന്യൂയോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. അതേസമയം മരണനിരക്ക് വര്‍ദ്ധിക്കുന്ന സാഹചര്യത്തിലും രാജ്യത്തെ നിയന്ത്രണങ്ങള്‍ നീക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊവിഡ് പ്രതിസന്ധി മൂലം രണ്ട് കോടിയിലധികം ആളുകള്‍ക്കാണ് ഇവിടെ തൊഴില്‍ നഷ്ടപ്പെട്ടത്. അമേരിക്കയ്ക്ക് പിന്നില്‍ ഇറ്റലിയിലും സ്‌പെയിനിലുമാണ് കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.