കൊറോണമഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 183,120 ആയി; ഏറ്റവും കൂടുതല്‍ രോഗികളും മരണനിരക്കുമുള്ള യുഎസില്‍ ബുധനാഴ്ചയും രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ മരിച്ചു; യുഎസില്‍ ആകെ മരിച്ചവരുടെ എണ്ണം 47,659

കൊറോണമഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 183,120 ആയി; ഏറ്റവും കൂടുതല്‍ രോഗികളും മരണനിരക്കുമുള്ള യുഎസില്‍ ബുധനാഴ്ചയും രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ മരിച്ചു; യുഎസില്‍ ആകെ മരിച്ചവരുടെ എണ്ണം 47,659

കൊറോണമഹാമാരിയെ തുടര്‍ന്ന് ലോകത്താകമാനം മരിച്ചവരുടെ എണ്ണം 183,120 ആയി. രോഗംബാധിച്ചവരുടെ എണ്ണം 2,624,846 ഉം ആയി. ഏറ്റവും കൂടുതല്‍ രോഗികളും മരണനിരക്കുമുള്ള യുഎസില്‍ ബുധനാഴ്ചയും രണ്ടായിരത്തിന് മുകളില്‍ ആളുകള്‍ മരിച്ചു. യുഎസില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 47,659 ലെത്തുകയും ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മാത്രം 474 മരണം 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു.


വരും ദിവസങ്ങളില്‍ കൊറോണ വൈറസ് അണുബാധയുടെ പുതിയ കുതിച്ചുചാട്ടമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും റിപ്പബ്ലിക്കന്‍ നേതൃത്വത്തിലുള്ള യുഎസ് സംസ്ഥാനങ്ങളായ ജോര്‍ജിയ, സൗത്ത് കരോലിന, ടെന്നസി എന്നിവയുള്‍പ്പെടെയുള്ള സമ്പദ്വ്യവസ്ഥകള്‍ വീണ്ടും തുറക്കാനുള്ള നടപടികളെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച പ്രശംസിച്ചു. ഇതിനിടെ കൊറോണബാധിച്ച് യുഎസിലെ ആദ്യ മരണം മുമ്പ് സ്ഥിരീകരിച്ചതിനേക്കാള്‍ ആഴ്ചകള്‍ക്ക് മുമ്പേ നടന്നുവെന്ന് കണ്ടെത്തി. ഫെബ്രുവരി 29-ന് യുഎസില്‍ ആദ്യ മരണം ഉണ്ടായി എന്നാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഫെബ്രുവരി ആറിന് തന്നെ കൊറോണബാധിച്ച് കാലിഫോര്‍ണിയയില്‍ ഒരാള്‍ മരിച്ചതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമായി.

Other News in this category



4malayalees Recommends