യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തി വച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പു വച്ചു; കോവിഡ് 19 മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് വിശദീകരണം

യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തി വച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് ഒപ്പു വച്ചു. കോവിഡ് 19 മഹാമാരിയില്‍ ജോലി നഷ്ടപ്പെട്ട അമേരിക്കന്‍ പൗരന്മാരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കുന്നതിനായാണ് ഇത്തരമൊരു വിലക്ക് നടപ്പിലാക്കുന്നത്. .

'അദ്യശ ശത്രുക്കളില്‍ നിന്നുള്ള ആക്രമണത്തിന്റെ വെളിച്ചത്തിലും, ഞങ്ങളുടെ മഹത്തായ അമേരിക്കന്‍ പൗരന്മാരുടെ ജോലികള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഉള്ളതിനാലും യുഎസിലേക്കുള്ള കുടിയേറ്റം താത്ക്കാലികമായി നിര്‍ത്തി വയ്ക്കാനുള്ള സുപ്രധാന ഉത്തരവില്‍ ഞാന്‍ ഒപ്പു വയ്ക്കും' എന്ന് രണ്ട് ദിവസം മുമ്പ് തന്നെ ട്രംപ് ട്വീറ്റിലൂടെ പ്രഖ്യാപിച്ചിരുന്നു.

അറുപത് ദിവസത്തേക്കാണ് നിലവില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി അമേരിക്കയിലേക്ക് കുടിയേറാനിരിക്കുന്നവരെയാകും പുതിയ വിലക്ക് സാരമായി ബാധിക്കുക. രാജ്യത്ത് നിലവില്‍ താമസം ഉള്ളവര്‍ക്ക് ഇത് മൂലം ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഉത്തരവില്‍ പറയുന്നു.

Other News in this category

4malayalees Recommends