അടിയന്തിര പാസ്പോര്‍ട്ട് സേവനങ്ങള്‍ മേയ് അഞ്ചു മുതല്‍ ആരംഭിക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി.; സേവനങ്ങള്‍ക്കായി എംബസിയില്‍ നേരിട്ടെത്താം; അപേക്ഷ സമര്‍പ്പിക്കാന്‍ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം

അടിയന്തിര പാസ്പോര്‍ട്ട് സേവനങ്ങള്‍ മേയ് അഞ്ചു മുതല്‍ ആരംഭിക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി.; സേവനങ്ങള്‍ക്കായി എംബസിയില്‍ നേരിട്ടെത്താം; അപേക്ഷ സമര്‍പ്പിക്കാന്‍ മുന്‍കൂര്‍ അനുമതി നേടിയിരിക്കണം

അടിയന്തിര പാസ്പോര്‍ട്ട് സേവനങ്ങള്‍ മേയ് അഞ്ചു മുതല്‍ ആരംഭിക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ എംബസി. പാസ്പോര്‍ട്ട് ,വിസ സേവനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിരുന്ന എംബസിയുടെ ഔട്ട് സോഴ്സിങ് ഏജന്‍സിയായ വി.എഫ്.എസ് ഓഫീസുകള്‍ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ചതിനാലാണ് എംബസിയില്‍ അടിയന്തിര പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ആരംഭിക്കുന്നത്.


മെയ് അഞ്ചുമുതല്‍ നേരിട്ടാണ് എംബസിയില്‍ അടിയന്തിര സേവനങ്ങള്‍ക്കായി എത്തേണ്ടത്. എന്നാല്‍ ഇതിനായുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ മുന്‍കൂര്‍ അനുമതി നേടിയിരിക്കണമെന്ന് എംബസി അറിയിച്ചു. ഇതിനായി 920006139 എന്ന നമ്പറില്‍ വിളിച്ചു അപ്പോയിന്റ്‌മെന്റ് എടുക്കണം.

വെള്ളിയും ശനിയും ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെയാണ് ഇതിനുള്ള സമയം. മെയ് നാലുമുതല്‍ അപ്പോയിന്റ്‌മെന്റ് ലഭ്യമായി തുടങ്ങും. മുന്‍കൂര്‍ അനുമതി വാങ്ങാതെ വരുന്നവര്‍ക്ക് പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാകില്ല. കാലാവധി കഴിഞ്ഞതും ജൂണ്‍ 30 നു മുന്‍പ് കാലാവധി കഴിയുന്നതുമായ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുന്‍ഗണനയുണ്ടാകും .എന്നാല്‍ മറ്റു അടിയന്തിര ആവശ്യങ്ങള്‍ക്ക് cons.riyadh@mea.gov.in എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചു.

Other News in this category



4malayalees Recommends