ഈ ആഴ്ച അവസാനം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സംസാരിക്കാന്‍ സാധ്യതയുണ്ട്; അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഈ ആഴ്ച അവസാനം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സംസാരിക്കാന്‍ സാധ്യതയുണ്ട്; അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ഈ ആഴ്ച അവസാനം ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി സംസാരിക്കാന്‍ സാധ്യതയുണ്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാമെന്നും എന്നാല്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമുള്ള പ്രസ്താവനയുമായി ട്രംപ് രംഗത്തെത്തിയിരുന്നു. കിമ്മിന്റെ ആരോഗ്യ നില സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയായിരുന്നു ട്രംപിന്റെ പ്രസ്താവനകള്‍. കിം ജോങ് ഉന്‍ എവിടെയെന്ന ചോദ്യങ്ങള്‍ നിലനില്‍ക്കെ കഴിഞ്ഞ ദിവസം അദ്ദേഹം ഒരു പൊതുചടങ്ങില്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതിനെക്കുറിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ടെന്നും ഉചിതമായ സമയത്ത് മാത്രമേ പറയുകയുള്ളൂ എന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കാന്‍ ട്രംപ് തയ്യാറായില്ല. ചില വിദേശ നേതാക്കളുമായി ഫോണ്‍ സംഭാഷണത്തിനും കൂടിക്കാഴ്ചകള്‍ക്കുമായി താന്‍ ഈ ആഴ്ച ക്യാംപ് ഡേവിഡിലേക്ക് പോകുമെന്നും ട്രംപ് അറിയിച്ചു. വെള്ളിയാഴ്ച പ്യോംഗ് യാംഗിലെ ഫെര്‍ട്ടിലൈസര്‍ ഫാക്ടറിയുടെ ഉദ്ഘാടനത്തിനായി കിം എത്തിയെന്ന് കൊറിയന്‍ മാധ്യമം വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഏകദേശം മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് കിം പൊതുവേദിയില്‍ എത്തി എന്ന വാര്‍ത്ത പുറത്തു വരുന്നത്.


Other News in this category



4malayalees Recommends