അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നൊമ്പരമായി അദ്വൈത്; ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചത് കോട്ടയം സൗത്ത് പാമ്പാടി സ്വദേശിയായ എട്ടുവയസുകാരന്‍; ഇന്നലെ മരണപ്പെട്ടത് വൈദികന്‍ ഉള്‍പ്പടെ മൂന്ന് മലയാളികള്‍

അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ നൊമ്പരമായി അദ്വൈത്;  ന്യൂയോര്‍ക്കില്‍ കൊവിഡ് ബാധിച്ച് മരിച്ചത് കോട്ടയം സൗത്ത് പാമ്പാടി സ്വദേശിയായ എട്ടുവയസുകാരന്‍;  ഇന്നലെ മരണപ്പെട്ടത് വൈദികന്‍ ഉള്‍പ്പടെ മൂന്ന് മലയാളികള്‍

യുഎസില്‍ കോവിഡ് ബാധിച്ച് മൂന്ന് മലയാളികള്‍ മരിച്ചു. എട്ടുവയസ്സുകാരനും വൈദികനും ഉള്‍പ്പെടെയുള്ളവരാണു മരിച്ചത്. ന്യൂയോര്‍ക്കില്‍ മലയാളിയായ എട്ടുവയസുകാരനാണ് കോവിഡ് ബാധിച്ചു മരിച്ചത്. കോട്ടയം സൗത്ത് പാമ്പാടി സ്വദേശികളായ ദീപ - സുനീഷ് ദമ്പതികളുടെ മകന്‍ അദ്വൈതാണ് മരിച്ചത്. ദീപയയും സുനീഷ് സുകുമാരനും ന്യൂയോര്‍ക്കില്‍ നഴ്‌സുമാരായി ജോലി ചെയ്തിരുന്ന എട്ട് വയസ്സായിരുന്നു.ദീപയ്ക്കും സുനീഷിനും ജോലി ചെയ്യുന്നതിനിടെ കൊവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് ചികിത്സിച്ച് ഭേദമായിരുന്നു. അമേരിക്കയില്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലല്ലാത്ത എല്ലാവരോടും വീട്ടില്‍ ഹോം ക്വാറന്റൈനില്‍ തുടരാനാണ് നിര്‍ദേശിക്കാറ്.


ഇവരില്‍ നിന്നാകാം കുട്ടിയ്ക്കും രോഗം പകര്‍ന്നതെന്നാണ് സൂചന. കുട്ടിയുടെ രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ട് വയസ്സുകാരനായ അദ്വൈത് രണ്ടാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഒരു സഹോദരനുണ്ട്. അര്‍ജുന്‍.

മറ്റു രണ്ടു മലയാളികള്‍ കൂടി ഇന്നലെ അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. മരിച്ചവരില്‍ വൈദികനുമുണ്ട്. കുണ്ടറ സ്വദേശി ഗീവര്‍ഗീസ് എം. പണിക്കരും ഫാ. എം. ജോണും ഫിലഡല്‍ഫിയയില്‍ ആണു മരിച്ചത്. മാര്‍ത്തോമ്മാ സഭ വൈദികനായ എം.ജോണ്‍ കൊട്ടാരക്കര സ്വദേശിയാണ്.

Other News in this category



4malayalees Recommends