ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്കും കുടിയേറ്റക്കാര്‍ക്കും ആശ്വാസം പകരുന്ന നടപടിയുമായി അമേരിക്കന്‍ സര്‍ക്കാര്‍; എച്ച് 1 ബി വീസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്കും 60 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് അമേരിക്ക

ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്കും കുടിയേറ്റക്കാര്‍ക്കും ആശ്വാസം പകരുന്ന നടപടിയുമായി അമേരിക്കന്‍ സര്‍ക്കാര്‍; എച്ച് 1 ബി വീസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്കും 60 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് അമേരിക്ക

എച്ച് 1 ബി വീസ ഉടമകള്‍ക്കും ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ക്കും 60 ദിവസത്തെ ഗ്രേസ് പിരീഡ് അനുവദിച്ച് അമേരിക്ക. അസാധുവാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസുകള്‍, റദ്ദാക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള നോട്ടീസുകള്‍, പ്രാദേശിക നിക്ഷേപ കേന്ദ്രങ്ങള്‍ അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള അറിയിപ്പുകള്‍, ഫോം I-290B ഫയല്‍ ചെയ്യുന്നതിനുള്ള തീയതി എന്നിവയ്ക്കാണ് ഗ്രേസ് പിരീഡ് അനുവദിച്ചിരിക്കുന്നത്.


ഇന്ത്യയില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ക്കും കുടിയേറ്റക്കാര്‍ക്കുമൊക്കെ വലിയ ആശ്വാസം നല്‍കുന്ന നടപടിയാണ് അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനം.

അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്ക് രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അവകാശം നല്‍കുന്ന രേഖയാണ് ഗ്രീന്‍ കാര്‍ഡ്. വൈദഗ്ധ്യം ആവശ്യമുള്ള പ്രത്യേക തൊഴിലുകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ യുഎസ് കമ്പനികളെ അനുവദിക്കുന്ന വീസയാണ് എച്ച് 1 ബി വീസ. ഇന്ത്യ, ചൈന മുതലായ രാജ്യങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ജീവനക്കാരെയാണ് ഓരോ വര്‍ഷവും അമേരിക്കന്‍ കമ്പനികള്‍ എച്ച് 1 ബി വീസ വഴി ജോലിക്കെടുക്കുന്നത്. നിലവിലെ നിയമപ്രകാരം യുഎസിന് പ്രതിവര്‍ഷം ഒരു രാജ്യത്തിന് ഏഴു ശതമാനമെന്ന നിരക്കില്‍ പരമാവധി 1,40,000 തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കാന്‍ സാധിക്കും. ഇതനുസരിച്ച്, 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 9,008 കാറ്റഗറി 1 (ഇബി 1), 2,908 കാറ്റഗറി 2 (ഇബി 2), 5,083 കാറ്റഗറി 3 (ഇബി 3) ഗ്രീന്‍ കാര്‍ഡുകള്‍ ലഭിച്ചിരുന്നു. തൊഴിലാളികളെയും സമൂഹത്തെയും പരിരക്ഷിക്കുന്നതിന് വേണ്ടി ഇമിഗ്രേഷന്‍ ആനുകൂല്യങ്ങള്‍ തേടുന്നവര്‍ക്കായി അ സംബന്ധിച്ച നടപടികള്‍ കുറച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നതെന്ന് യുഎസ് സി ഐ എസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്.

Other News in this category



4malayalees Recommends