യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇടിവ് തുടരുന്നു; ഇന്നലെ 1,672 പേര്‍ക്ക് കൊറോയാല്‍ ജീവന്‍ നഷ്ടമായതോടെ മൊത്തം മരണം 67,448; പുതിയ 29,504 കേസുകള്‍ കൂടിയായപ്പോള്‍ മൊത്തം കോവിഡുകാര്‍ 1,160,996

യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പുതിയ രോഗികളുടെ എണ്ണത്തിലും ഇടിവ് തുടരുന്നു;  ഇന്നലെ 1,672 പേര്‍ക്ക് കൊറോയാല്‍ ജീവന്‍ നഷ്ടമായതോടെ മൊത്തം മരണം 67,448; പുതിയ 29,504 കേസുകള്‍ കൂടിയായപ്പോള്‍ മൊത്തം കോവിഡുകാര്‍ 1,160,996
യുഎസില്‍ പ്രതിദിന കൊറോണ മരണത്തിലും പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊറോണ രോഗികളുടെ എണ്ണത്തില്‍ വെള്ളിയാഴ്ചത്തെ പോലെ ഇന്നലെയും കുറവുണ്ടായിരിക്കുന്നുവെന്നത് കടുത്ത ആശ്വാസമേകുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്നലെ 1,672 പുതിയ മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത് തൊട്ട് മുമ്പത്തെ ദിവസം അതായത് വെള്ളിയാഴ്ചത്തെ പ്രതിദിന കൊറോണ മരണം 1804 ഉം വ്യാഴാഴ്ചത്തെ കൊറോണ മരണമായ 2513 മായും താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നലത്തെ മരണങ്ങളില്‍ ഇടിവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച പുതിയ കൊറോണ രോഗികളുടെ എണ്ണം 29,504 ആണ്. വെള്ളിയാഴ്ച 32,217 രോഗികളും വ്യാഴാഴ്ച 32,397 പുതിയ രോഗികളുമാണ് സ്ഥിരീകരിക്കപ്പെട്ടതെന്നതിനാല്‍ ഇന്നലെ ഇക്കാര്യത്തിലും കുറവുണ്ടായത് ആശ്വാസം പകരുന്നുണ്ട്.യുഎസിലെ ആകെ കൊറോണ മരണങ്ങള്‍ 67,448 ആയാണ് പെരുകിയിരിക്കുന്നത്. മൊത്തം രോഗികളുടെ എണ്ണം 1,160,996 ആയാണ് വര്‍ധിച്ചിരിക്കുന്നത്. രോഗത്തില്‍ നിന്നും മുക്തി നേടിയ യുഎസുകാരുടെ എണ്ണം 173,725 ആയാണുയര്‍ന്നത്.എന്നാല്‍ ലോകത്തില്‍ കൊറോണ ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചിരിക്കുന്നതും ഏറ്റവും കൂടുതല്‍ രോഗികളുള്ളതുമായ രാജ്യമെന്ന ദുരവസ്ഥയില്‍ നിന്നും ഇനിയും യുഎസിന് മുക്തിയുണ്ടായിട്ടില്ല.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 24,368 മരണങ്ങളും 319,213 രോഗികളുമായി ന്യൂയോര്‍ക്കിലാണ് ഏറെ വഷളായ അവസ്ഥയുള്ളത്.ന്യൂജഴ്സിയില്‍ 7,742 മരണങ്ങളുണ്ടായപ്പോള്‍ ഇവിടെ മൊത്തം 123,717 പേര്‍ക്കാണ് രോഗബാധയുണ്ടായിരിക്കുന്നത്.മസാച്ചുസെറ്റ്സില്‍ കോവിഡ് ബാധിച്ച് 66,263 പേര്‍ രോഗികളായപ്പോള്‍ 3,846 പേരാണ് മരിച്ചത്.ഇല്ലിനോയ്സില്‍ കൊറോണ മരണങ്ങള്‍ 2,559 ഉം രോഗികളുടെ എണ്ണം 58,505 ഉം ആണ്.പെന്‍സില്‍ വാനിയയില്‍ രോഗികളുടെ എണ്ണം 50,915 ഉം മരണം 2,776ഉം ആണ്.മിച്ചിഗനില്‍ 4,020പേര്‍ മരിക്കുകയും 43,207 പേര്‍ രോഗബാധിതരാവുകയും ചെയ്തിരിക്കുന്നു. ഇവയ്ക്ക് പുറമെ രാജ്യത്തെ എല്ലാ സ്റ്റേറ്റുകളിലും കൊറോണ മരണങ്ങളും പുതിയ കേസുകളും അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുമുണ്ട്.


Other News in this category



4malayalees Recommends