' കൊവിഡില്‍ അമേരിക്കയില്‍ ഒരു ലക്ഷത്തോളം പേര് മരിക്കും; അതൊരു ഭയാനകമായ കാര്യമാണ്; എങ്കിലും അതാണ് വാസ്തവം'; കൊവിഡുമായി ബന്ധപ്പെട്ട് പുതിയ പ്രവചനവുമായി യു.എസ് പ്രസിഡന്റ് ട്രംപ്
കൊവിഡുമായി ബന്ധപ്പെട്ട് പുതിയ പ്രവചനവുമായി യു.എസ് പ്രസിഡന്റ് ട്രംപ്. കൊവിഡില്‍ അമേരിക്കയില്‍ ഒരു ലക്ഷത്തോളം പേര് മരിക്കുമെന്നാണ് പുതിയ പ്രവചനം.കൊവിഡില്‍ 75,800 മുതല്‍ 100,000 വരെ പേരെ തങ്ങള്‍ക്ക് നഷ്ടമാകും. അതൊരു ഭയാനകമായ കാര്യമാണ്. എങ്കിലും അതാണ് വാസ്തവം. വര്‍ഷാവസാനത്തോടെ വൈറസിനെതിരെയുള്ള വാക്സിന് വികസിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ട്. വൈറസിനെക്കുറിച്ച് ജനുവരി 23 ന് തനിക്ക് മുന്നറിയിപ്പ് കിട്ടി. എന്നാല്‍ സംഗതി ഇത്ര ഗുരുതരമാകുമെന്ന് ബോദ്ധ്യപ്പെട്ടിരുന്നില്ല. ചൈനയില്‍ നിന്നുള്ള വ്യോമഗതാഗതം അവസാനിപ്പിക്കാന്‍ താന്‍ അന്നു തന്നെ തീരുമാനമെടുത്തെന്നും ട്രംപ് പറയുന്നു.വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാനിലെ പരീക്ഷണ ശാലയാണെന്ന് ട്രംപ് ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ഇതിന് തെളിവുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. ആരോപണത്തെ മറികടക്കാന്‍ ചൈനയാകട്ടെ പല നമ്പരുകളും ഇറക്കുന്നുണ്ട്. അതിനെയെല്ലാം അതിജീവിച്ച് ട്രംപ് പ്രസ്താവനകളുമായി മുന്നേറുകയാണ്.