പ്രവാസികളെ തിരിച്ചെത്തിക്കുന്നതിന് യു.എ.ഇയില്‍ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക്; ണ്ട് ലക്ഷത്തോളം പേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയെന്ന് കേരളം; മെയ് ഏഴിന് പുറപ്പെടുന്ന ആദ്യ രണ്ട് വിമാനങ്ങളും പുറപ്പെടും

പ്രവാസികളെ കൊണ്ടുപോകുന്ന യു.എ.ഇയില്‍ നിന്നുള്ള ആദ്യ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്ക് ആണെന്ന് ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു. ഇന്ത്യന്‍ അംബാസഡര്‍ പവന്‍ കുമാര്‍ ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ രണ്ട് ലക്ഷത്തോളം പേര്‍ക്ക് ക്വാറന്റൈന്‍ സൌകര്യം ഒരുക്കിയ കാര്യം കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇതിനാല്‍ തന്നെ മെയ് ഏഴിന് പുറപ്പെടുന്ന ആദ്യ രണ്ട് വിമാനങ്ങളും കേരളത്തിലേക്കാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ വ്യക്തമാക്കിയത്. 197000 പേരാണ് ഇതിനോടകം എംബസി വെബ്‌സൈറ്റില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ നിന്നും മുന്‍ഗണനാ ക്രമത്തിലായിരിക്കും പുറപ്പെടുന്നവരുടെ പട്ടിക തയ്യാറാക്കുക. ഈ പട്ടികയായിരിക്കും പിന്നീട് എയര്‍ ഇന്ത്യക്ക് അയച്ചുകൊടുക്കുകയെന്നുമാണ് ലഭ്യമായിട്ടുള്ള വിവരങ്ങള്‍. ടിക്കറ്റ് ചാര്‍ജുമായി ബന്ധപ്പെട്ട വിവരങ്ങളും ഇത് വരെ പുറത്തുവിട്ടിട്ടില്ല.

Other News in this category

4malayalees Recommends