കൊറോണ പ്രതിരോധത്തില്‍ നിര്‍ണായക ചുവട്; വൈറസ് ജീവനുള്ള മനുഷ്യകോശങ്ങളില്‍ കടക്കുന്നത് തടയുന്ന ആന്റിബോഡി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍; വൈറസ്ബാധ കുറയ്ക്കാനും രോഗം ബാധിക്കാത്തവരെ സംരക്ഷിക്കാനും കഴിയുമെന്ന് റിപ്പോര്‍ട്ട്

കൊറോണ വൈറസ് ജീവനുള്ള മനുഷ്യകോശങ്ങളില്‍ കടക്കുന്നത് തടയുന്ന ആന്റിബോഡി കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. കൊറോണ വൈറസിനു പുറത്തുള്ള സ്‌പൈക്ക് പ്രോട്ടീനുകള്‍ കോശങ്ങളുമായി ബന്ധിക്കുന്നത് തടയുന്ന 47ഡി11 എന്ന ആന്റിബോഡിയാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ ഈ ആന്റിബോഡി കോശങ്ങളെ ആക്രമിക്കുന്നത് തടഞ്ഞ് വൈറസുകളെ നശിപ്പിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. പുതിയ ഗവേഷണഫലം കൊവിഡ്-19 ചികിത്സ കൂടുതല്‍ ഫലവത്താക്കാന്‍ ഗുണം ചെയ്യുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

പുതുതായി കണ്ടെത്തിയിരിക്കുന്ന ആന്റിബോഡി മനുഷ്യരില്‍ കുത്തിവെച്ചാല്‍ വൈറസ് ഇന്‍ഫെക്ഷന്‍ കുറയ്ക്കാനും വൈറസ് ബാധിക്കാത്ത ആളെ രോഗത്തില്‍ നിന്ന് സംരക്ഷിക്കാനും സഹായിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ കരുതുന്നത്. മനുഷ്യജീനുകള്‍ വഹിക്കാന്‍ പാകത്തിനു രൂപപ്പെടുത്തിയ എലികളുടെ കോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് ശാസ്ത്രജ്ഞര്‍ ഈ കണ്ടെത്തലുകള്‍ നടത്തിയത്.

Other News in this category

4malayalees Recommends