*കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം നിര്‍മ്മിച്ച ഫെയ്സ് മാസ്‌ക്കുകള്‍ കൈമാറി

*കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം നിര്‍മ്മിച്ച ഫെയ്സ് മാസ്‌ക്കുകള്‍ കൈമാറി

കോവിഡ്19 കാരണം ബഹ്റൈനിലെ നിലവിലെ നിയന്ത്രണങ്ങള്‍ മൂലം പ്രയാസമനുഭവിക്കുന്ന പ്രവാസികള്‍ക്കായി കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം നിര്‍മ്മിച്ച തുണിയുടെ ഫെയ്സ് മാസ്‌ക്കുകള്‍ വിതരണത്തിന് തയ്യാറായി. ആദ്യ ഘട്ടത്തില്‍ നിര്‍മ്മിച്ച അഞ്ഞൂറില്‍ പരം തുണിയുടെ ഫെയ്സ് മാസ്‌ക്കുകള്‍ വനിതാ വിഭാഗം പ്രസിഡന്റ് ബിസ്മി രാജ് , സെക്രെട്ടറി ശ്രീജ ശ്രീധരന്‍ എന്നിവര്‍ കെ.പി.എ പ്രസിഡന്റ് നിസാര്‍ കൊല്ല ത്തിനു കൈമാറി. സെന്‍ട്രല്‍ കമ്മിറ്റി അംഗം മനോജ് ജമാല്‍, വനിതാ വിഭാഗം അസ്സി. സെക്രട്ടറി ലക്ഷ്മി സന്തോഷ് കുമാര്‍, എന്റര്‍ടൈന്‍മെന്റ് സെക്രെട്ടറി ജിഷ വിനു എന്നിവരും സന്നിഹിതരായിരുന്നു. വനിതാവിഭാഗം എക്‌സിക്യൂട്ടീവ്‌റ അംഗം റസീല മുഹമ്മദിന്റെ നേതൃത്വത്തില്‍ സവിത സുനില്‍ , വിഷു ശ്രീജിത്ത് , സോജാ ശ്രീനിവാസന്‍ , തനു ലിനീഷ് , അനു ഷജിത്, ബേബി ഫെര്‍ണാണ്ടസ്, അലിസണ്‍ ഡ്യുബെക്ക്, രാജി ചന്ദ്രന്‍ , ലിജി ശ്യാം എന്നിവരാണ് മാസ്‌ക് നിര്‍മ്മാണത്തില്‍ പങ്കാളികളായത് . ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാസ്‌ക്കുകളുടെ വിതരണം ഉണ്ടാകും.


Other News in this category



4malayalees Recommends