ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുക്കാത്തതിന് കലിപൂണ്ട മദ്യപാനിയായ ഭര്‍ത്താവ് മൂന്നു വയസ്സുകാരനായ മകനെ അടിച്ചു കൊന്നു;മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത് ബലന്ദ്ഷഹര്‍ സ്വദേശിയായ സുഭാഷ് ബഞ്ചാര എന്നയാള്‍

ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുക്കാത്തതിന് കലിപൂണ്ട മദ്യപാനിയായ ഭര്‍ത്താവ് ഇവരുടെ മൂന്നു വയസ്സുകാരനായ മകനെ അടിച്ചു കൊന്നു. സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ സുഭാഷ് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാന്‍ ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിപ്പോള്‍ ഇയാള്‍ അവരെ മര്‍ദ്ദിച്ചു. പിന്നീടാണ് മൂന്നു വയസ്സുകാരനായ മകനെ ഉപദ്രവിച്ചത്. മര്‍ദ്ദനത്തില്‍ കുട്ടിക്ക് അതിഗുരുതരമായി പരിക്ക് പറ്റിയിരുന്നു.

ഖുര്‍ജ പ്രദേശത്തെ ആശുപത്രിയില്‍ ഉടനടി എത്തിച്ചെങ്കിലും കുട്ടി മരിച്ചു. സംഭവത്തിന് ശേഷം ബഞ്ചാര ഗ്രാമത്തില്‍ നിന്ന് ഓടിപ്പോയതായി ഖുര്‍ജയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇയാളെ അറസ്റ്റ് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ നടന്നുവരികയാണ്. 304 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Other News in this category4malayalees Recommends