കാനഡയ്ക്ക് കൊറോണയെ പിടിച്ച് കെട്ടാനായി; രോഗം ബാധിച്ചവരില്‍ 50 ശതമാനം പേരും സുഖം പ്രാപിച്ചു;ആറാഴ്ചക്കിടെ രാജ്യത്തെ ഏഴ് പ്രവിശ്യകളിലും പുതിയ കേസുകളില്ല; 5702 മരണങ്ങള്‍ അടക്കം രാജ്യത്ത് 76,204 കേസുകള്‍; 38,159 പേരും രോഗമുക്തരായി

കാനഡയ്ക്ക് കൊറോണയെ പിടിച്ച് കെട്ടാനായി; രോഗം ബാധിച്ചവരില്‍ 50 ശതമാനം പേരും സുഖം പ്രാപിച്ചു;ആറാഴ്ചക്കിടെ രാജ്യത്തെ ഏഴ് പ്രവിശ്യകളിലും  പുതിയ കേസുകളില്ല; 5702 മരണങ്ങള്‍ അടക്കം രാജ്യത്ത് 76,204 കേസുകള്‍; 38,159 പേരും രോഗമുക്തരായി
കാനഡയിലെ കോവിഡ് 19 ബാധയുടെ രൂക്ഷത കുറഞ്ഞ് കുറഞ്ഞ് വരുന്നുവെന്ന് പബ്ലിക്ക് ഹെല്‍ത്ത് കാനഡയില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ഇവിടുത്തെ രോഗവ്യാപനത്തിന്റെ കര്‍വ് സമതുലനം പാലിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്നാണ് വ്യക്തമായിരിക്കുന്നത്. നിലവില്‍ 5702 മരണങ്ങള്‍ അടക്കം രാജ്യത്ത് 76,204 കേസുകളും ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് കാനഡയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടാം ഞായറാഴ്ച വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത് പ്രകാരം കാനഡയില്‍ കോവിഡ് പിടിപെട്ട് സുഖപ്പെട്ടവരുടെ എണ്ണം രോഗബാധിതരേക്കാള്‍ കൂടിയത് ആശ്വാസമേകുന്നുണ്ടെന്നാണ് ഞായറാഴ്ച ആരോഗ്യ അധികൃതര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 38,159 പേര്‍ അഥവാ രോഗംപിടിപെട്ടവരില്‍ 50 ശതമാനം പേര്‍ സുഖം പ്രാപിച്ചിരിക്കുന്നുവെന്നാണ് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസര്‍ ഒരു പ്രസ്താവനയിലൂടെ എടുത്ത് കാട്ടിയിരിക്കുന്നത്.ഇത്തരത്തില്‍ വൈറസ് വ്യാപനത്തിന്റെ കര്‍വിനെ സമതുലിതമാക്കാന്‍ അഥവാ രോഗത്തെ പിടിച്ച് കെട്ടാന്‍ രാജ്യത്തുള്ളവര്‍ എത്രമാത്രം ജാഗ്രതയും ത്യാഗങ്ങളും സഹിച്ചുവെന്ന് ഓരോരുത്തരും ഓര്‍ക്കണമെന്നും രോഗത്തില്‍ നിന്നും പൂര്‍ണമുക്തി നേടാന്‍ ഇനിയും ജാഗ്രത തുടരണമെന്നും ടാം മുന്നറിയിപ്പേകുന്നു.

ഇപ്പോള്‍ രോഗത്തെ നിയന്ത്രിക്കുന്നതില്‍ രാജ്യം നേടിയ പുരോഗതി കളഞ്ഞ് കുളിച്ച് വീണ്ടും കൊറോണയുടെ മരണക്കുരുക്കിലേക്ക് പോകാന്‍ ആരും ആഗ്രഹിക്കുന്നില്ലെന്ന് തനിക്കറിയാമെന്നും ടാം അഭിപ്രായപ്പെടുന്നു. രോഗത്തെ നിയന്ത്രിക്കാന്‍ സാധിച്ചെങ്കിലും സാമൂഹിക അകല- ശുചിത്വ നിയമങ്ങള്‍ പിന്തുടരാന്‍ എല്ലാവരും ഇനിയും ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നുവെന്നും ഇല്ലെങ്കില്‍ കൊറോണ തിരിച്ച് വരാന്‍ സാധ്യതയേറെയാണെന്നും ടാം മുന്നറിയിപ്പേകുന്നു.

ലോകത്തിലെ പൊതു പ്രവണതയില്‍ നിന്നും വ്യത്യസ്തമായി കാനഡയില്‍ സ്ത്രീകളെയാണ് പുരുഷന്‍മാരേക്കാള്‍ കൊറോണ ബാധിച്ചിരിക്കുന്നതെന്നും രോഗത്തെ സംബന്ധിച്ച ദൈനംദിന ബ്രീഫിംഗിനിടെ പബ്ലിക്ക് ഹെല്‍ത്ത് കാനഡ വെളിപ്പെടുത്തുന്നു.അതായത് രാജ്യത്തെ മൊത്തം കൊറോണ മരണത്തില്‍ 53 ശതമാനവും സ്ത്രീകളാണെന്നും മൊത്തം മരണത്തില്‍ 55 ശതമാനം സ്ത്രീകളാണെന്നും ഔദ്യോഗിക കണക്കുകള്‍ എടുത്ത് കാട്ടുന്നു.കഴിഞ്ഞ ആറാഴ്ചക്കിടെ രാജ്യത്തെ ഏഴ് പ്രവിശ്യകളിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്നത് നല്ല ലക്ഷണമായും വിലയിരുത്തപ്പെടുന്നു. സ

Other News in this category



4malayalees Recommends