കൊവിഡ് 19 ബാധിതനായ ഒരു വ്യക്തിയില്‍ നിന്ന് ആരോഗ്യവാന വ്യക്തിയിലേക്ക് കൊറോണ വൈറസ് പകരാനെടുക്കുന്നത് വെറും 10 മിനുട്ട്; ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് പുറത്തെത്തുന്നത് 50 മുതല്‍ 50,000 സ്രവകണങ്ങള്‍

കൊവിഡ് 19 ബാധിതനായ ഒരു വ്യക്തിയില്‍ നിന്ന് ആരോഗ്യവാന വ്യക്തിയിലേക്ക് കൊറോണ വൈറസ് പകരാനെടുക്കുന്നത് വെറും 10 മിനുട്ട്; ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് പുറത്തെത്തുന്നത് 50 മുതല്‍ 50,000 സ്രവകണങ്ങള്‍

കൊവിഡ് 19 ബാധിതനായ ഒരു വ്യക്തിയില്‍ നിന്ന് ആരോഗ്യവാന വ്യക്തിയിലേക്ക് കൊറോണ വൈറസ് പകരാനെടുക്കുന്നത് വെറും 10 മിനുട്ട് വരെ മാത്രമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് ഡാര്‍ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ പഠനമാണ് രോഗബാധിതനായ വ്യക്തിയില്‍നിന്ന് കൊറോണ വൈറസ് മറ്റൊരാളിലേക്ക് വ്യാപിക്കാനെടുക്കുന്ന സമയം പത്ത് മിനിറ്റാണെന്ന നിഗമനത്തിന് പിന്നില്‍.


ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളില്‍നിന്ന് മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വരുന്ന ശരീരസ്രവകണങ്ങളില്‍ വൈറസ് അടങ്ങിയിരിക്കും. കൂടാതെ തുപ്പുക, മൂക്കു ചീറ്റുക തൂടങ്ങിയ മനുഷ്യശീലങ്ങളും രോഗിയില്‍നിന്ന് വൈറസ് പുറത്തെത്തുന്നതിനിടയാക്കും.

ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയില്‍നിന്ന് 50 മുതല്‍ 50,000 സ്രവകണങ്ങളാണ് പുറത്തെത്തുന്നത്. സാധാരണ ശ്വാസവായുവില്‍ ഇത്രയധികം സ്രവകണങ്ങള്‍ അടങ്ങിയിരിക്കുന്നതായി പൊതുവെ നമുക്ക് ധാരണയില്ല. കണ്ണട ധരിക്കുന്നവര്‍ മാസ്‌ക് ധരിക്കുമ്പോള്‍ കുറച്ച് സമയത്തിന് ശേഷം കണ്ണടയ്ക്ക് മുകളില്‍ ബാഷ്പം തങ്ങിനിന്ന് കാഴ്ച മറയുന്നതിന് പിന്നില്‍ ശ്വാസത്തിലടങ്ങിയിലിക്കുന്ന സ്രവകണങ്ങളാണ്. ഇതില്‍നിന്ന് ശ്വാസത്തിലൂടെ ശരീരത്തില്‍നിന്ന് പുറത്തെത്തുന്ന കണങ്ങളെത്രയാണെന്ന് ഊഹിക്കാവുന്നതാണ്.

Other News in this category4malayalees Recommends