കാനഡയില്‍ സാമൂഹിക-ശാരീരിക അകല നിയമങ്ങള്‍ ലംഘിക്കുന്നവരേറുന്നത് ആശങ്ക ജനിപ്പിക്കുന്നു; ടൊറന്റോയിലെ ട്രിനിറ്റി ബെല്‍വുഡ് പാര്‍ക്കില്‍ ഇന്നലെ യാതൊരു നിയന്ത്രണവുമില്ലാതെ എത്തിയവരേറെ; രണ്ടാമതൊരു കൊറോണ തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍

കാനഡയില്‍ സാമൂഹിക-ശാരീരിക അകല നിയമങ്ങള്‍ ലംഘിക്കുന്നവരേറുന്നത് ആശങ്ക ജനിപ്പിക്കുന്നു; ടൊറന്റോയിലെ  ട്രിനിറ്റി ബെല്‍വുഡ് പാര്‍ക്കില്‍ ഇന്നലെ യാതൊരു നിയന്ത്രണവുമില്ലാതെ എത്തിയവരേറെ; രണ്ടാമതൊരു കൊറോണ തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍
കാനഡയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും സന്ദര്‍ശകര്‍ ഒഴുകിയെത്താന്‍ തുടങ്ങിയതോടെ ചിലയിടങ്ങളില്‍ സാമൂഹിക അകല നിയമങ്ങള്‍ പരക്കെ ലംഘിക്കപ്പെടുന്നുവെന്ന ആശങ്ക ശക്തമായി. ദിവസങ്ങളോളം ലോക്ക്ഡൗണില്‍ കഴിഞ്ഞതിന് ശേഷമെത്തിയനിലവിലെ ചൂടുള്ളതും തെളിഞ്ഞതുമായ കാലാവസ്ഥ പരമാവധി ആസ്വദിക്കാനായി നിരവധി പേരാണ് പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും മറ്റ് വെളിമ്പ്രദേശങ്ങളിലേക്കും ആവേശത്തോടെ ഒഴുകിയെത്തിക്കൊണ്ടിരിക്കുന്നത്.

ടൊറന്റോയിലെ ഡൗണ്‍ടൗണ്‍ ഏരിയയിലെ ട്രിനിറ്റി ബെല്‍വുഡ് പാര്‍ക്ക് അടക്കമുള്ളിടങ്ങളില്‍ ഇന്നലെ തിങ്ങി നിറഞ്ഞ സന്ദര്‍ശകരില്‍ നിരവധി പേര്‍ സാമൂഹിക അകല നിയമങ്ങള്‍ അപകടകരമായ തോതില്‍ ലംഘിച്ചുവെന്ന ആശങ്കാജനകമായ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.കൊറോണ ഭീഷണി ഇപ്പോഴും രാജ്യത്ത് നിന്നും പൂര്‍ണമായി വിട്ട് മാറാത്ത സാഹചര്യത്തില്‍ പലരും ശാരീരിക അകല നിയമങ്ങള്‍ ലംഘിച്ചത് വന്‍ ഉത്കണ്ഠക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ഇതിലൂടെ രാജ്യത്ത് രണ്ടാമതൊരു കൊറോണ തരംഗം ആഞ്ഞടിക്കുമോയെന്ന ആശങ്ക ഉയര്‍ത്തി നിരവധി പേരാണ് മുന്നോട്ട് വന്നിരിക്കുന്നത്.ഇത്തരത്തില്‍ ആളുകള്‍ യാതൊരു അകലവും പാലിക്കാതെ ഒന്നിച്ച് കൂടുന്ന ഒരിക്കലും അനുവദിക്കാനാവില്ലെന്നാണ് ടൊറന്റോ സിറ്റി കൗണ്‍സില്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. കഴിഞ്ഞ പത്താഴ്ചകളിലായി കൊറോണയെ പിടിച്ച് കെട്ടുന്നതിനായി അനുവര്‍ത്തിച്ച് ലോക്ക്ഡൗണ്‍ അടക്കമുളള ത്യാഗപൂര്‍ണമായ ശ്രമങ്ങളെ ഇത് ഇല്ലാതാക്കുമെന്നാണ് കൗണ്‍സില്‍ ഓരോരുത്തരെയും ഓര്‍മിപ്പിക്കുന്നത്. ജനം സ്വയം വിചാരിച്ചാല്‍ മാത്രമേ നിയമങ്ങള്‍ നടപ്പിലാക്കാനാവുകയുള്ളുവെന്നും ഞായറാഴ്ച പോലുള്ള ദിവസങ്ങളില്‍ പോലീസിനും ബൈലോ ഓഫീസര്‍മാര്‍ക്കും ഇതിനായി പ്രയത്‌നിക്കുന്നതിന് പരിധികളേറെയുണ്ടെന്നുമാണ് ടൊറന്റോ മേയര്‍ ജോണ്‍ ടോറി പറയുന്നത്.

Other News in this category4malayalees Recommends