വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍; നോണ്‍-വര്‍ക്ക് ഗാദറിംഗുകളില്‍ 100 പേര്‍ക്കും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വെന്യൂകളില്‍ 300 പേര്‍ക്കും ഒന്നിച്ച് കൂടാം; ഫുഡ് ബിസിനസുകള്‍ തുറക്കും; സാമൂഹികഅകലം നിര്‍ബന്ധം

വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍; നോണ്‍-വര്‍ക്ക് ഗാദറിംഗുകളില്‍ 100 പേര്‍ക്കും ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വെന്യൂകളില്‍ 300 പേര്‍ക്കും ഒന്നിച്ച് കൂടാം; ഫുഡ് ബിസിനസുകള്‍ തുറക്കും; സാമൂഹികഅകലം നിര്‍ബന്ധം
വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയില്‍ മൂന്നാം ഘട്ട കൊറോണ ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ അഥവാ ജൂണ്‍ ആറ് മുതല്‍ ആരംഭിക്കാന്‍ പോവുകയാണ്.ഇത് പ്രകാരം നോണ്‍-വര്‍ക്ക് ഗാദറിംഗുകളില്‍ നിലവില്‍ 20 പേര്‍ക്ക് ഒന്നിച്ച് കൂടാമെന്നത് പുതിയ ഇളവുകള്‍ പ്രകാരം 100 പേര്‍ക്ക് വരെ ഒന്നിച്ച് കൂടാമെന്ന സ്ഥിതിയിലേക്കെത്തുകയാണ്. ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ വെന്യൂകളിലെ പരിപാടികളില്‍ 300 പേര്‍ക്ക് വരെ ഒന്നിച്ച് കൂടാമെങ്കിലും അവര്‍ക്കിടയില്‍ സാമൂഹ്യ അകലം ഉറപ്പ് വരുത്തുന്ന വിധത്തില്‍ വേണ്ടത്ര സ്ഥലം ഉറപ്പ് വരുത്തണമെന്ന കര്‍ക്കശമായ നിബന്ധനയുണ്ട്.

എല്ലാ ഫുഡ് ബിസിനസുകള്‍ക്കും ലൈസന്‍സ്ഡ് പ്രെമൈസുകള്‍ക്കും സീറ്റഡ് സര്‍വീസുമായി പ്രവര്‍ത്തിക്കാം. ആല്‍ക്കഹോള്‍ മീല്‍സ് സഹിതമല്ലാതെ സെര്‍വ് ചെയ്യാനും അനുവാദം ലഭിക്കും. ഗ്യാലറികള്‍ , മ്യൂസിയങ്ങള്‍, തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, സിനിമാസ്, കണ്‍സേര്‍ട്ട് വെന്യൂസ് എന്നിവയെയും സാമൂഹിക അകലം ഉറപ്പാക്കിക്കൊണ്ട് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതായിരിക്കും.ബ്യൂട്ടി തെറാപ്പി ആന്‍ഡ് പഴ്‌സണല്‍ കെയര്‍ സര്‍വീസസ്, മസാജ്, സൗനാസ്, ആന്‍ഡ് വെല്‍നെസ് സെന്റേര്‍സ്, ജിമ്മുകള്‍, ഫിറ്റ്‌നസ്‌ക്ലാസുകള്‍, പ്ലേഗ്രൗണ്ടുകള്‍, സ്‌കേറ്റ് പാര്‍ക്കുകള്‍ എന്നിവയ്ക്കും സാമൂഹിക അകലമുറപ്പാക്കി നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം.

കൂടാതെ ഇന്‍ഡോര്‍ പ്ലേ സെന്ററുകള്‍, ഔട്ട്‌ഡോര്‍ ജിം എക്യുപ്‌മെന്റ്, കോണ്‍ടാക്ട് സ്‌പോര്‍ട്ട് ആന്‍ഡ് ട്രെയിനിംഗ് റെസ്യൂംസ്, പെര്‍ത്ത് സൂ, വൈല്‍ഡ് ലൈഫ് പാര്‍ക്കുകള്‍, തുടങ്ങിയവയ്ക്ക് പുതിയ ഇളവുകളുടെ അടിസ്ഥാനത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുണ്ട്.പെര്‍ത്ത് സൂവില്‍ സന്ദര്‍ശകര്‍ക്ക് പരിധിയേര്‍പ്പെടുത്തിയിട്ടില്ലെങ്കിലും ടിക്കറ്റുകള്‍ മുന്‍കൂട്ടി ഓണ്‍ലൈന്‍ വാങ്ങിയിരിക്കണമെന്ന നിബന്ധനയുണ്ട്. വ്യക്തികള്‍ തമ്മില്‍ നാല് ചതുരശ്രമീറ്റര്‍ അകലം വേണമെന്ന നിബന്ധന റദ്ദാക്കുകയും പകരം രണ്ട് ചതുരശ്രമീറ്റര്‍ എന്നാക്കി മാറ്റാനും പുതിയ ഇളവുകളുടെ ഭാഗമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Other News in this category



4malayalees Recommends