വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് പബുകളിലേക്കും കഫെകളിലേക്കും പ്ലേഗ്രൗണ്ടുകളിലേക്കും ബ്യൂട്ടി സലൂണുകളിലേക്കും ജനപ്രവാഹം; സാമൂഹിക അകലനിയമങ്ങള്‍ ലംഘിച്ച് വീണ്ടും കൊറോണ വ്യാപനമുണ്ടാകുമെന്ന ആശങ്ക ശക്തം

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് പബുകളിലേക്കും കഫെകളിലേക്കും പ്ലേഗ്രൗണ്ടുകളിലേക്കും ബ്യൂട്ടി സലൂണുകളിലേക്കും ജനപ്രവാഹം; സാമൂഹിക അകലനിയമങ്ങള്‍ ലംഘിച്ച് വീണ്ടും കൊറോണ വ്യാപനമുണ്ടാകുമെന്ന ആശങ്ക ശക്തം

വെസ്റ്റേണ്‍ ഓസ്‌ട്രേലിയയില്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തീരെ ക്ഷമ പ്രകടിപ്പിക്കാതെ ജനം വന്‍ തോതില്‍ പബുകള്‍, കഫെകള്‍, പ്ലേഗ്രൗണ്ടുകള്‍, തുടങ്ങിയിടങ്ങളിലേക്ക് കൂട്ടം കൂട്ടമായി ഒഴുകിയെത്തി. ഇതോടെ സാമൂഹിക അകലനിയമങ്ങള്‍ വന്‍ തോതില്‍ ലംഘിക്കപ്പെട്ട് വീണ്ടും കൊറോണ വ്യാപനം പൊട്ടിപ്പുറപ്പെടുമെന്ന ആശങ്കയും ശക്തമാണ്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായി സ്‌റ്റേറ്റിലെ ആയിരക്കണക്കിന് ബിസിനസുകള്‍ക്കാണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നത്.


മൂന്ന് മാസത്തോളമായി അടഞ്ഞ് കിടന്ന ബിസിനസുകള്‍ തുറന്നതിനെ തുടര്‍ന്ന് മിക്കിയിടങ്ങളിലേക്കും കസ്റ്റമര്‍മാര്‍ കൂട്ടത്തോടെയാണ് പ്രവഹിച്ചിരിക്കുന്നത്. പുതിയ ഇളവുകളുടെ ഭാഗമായി പബ്ലിക്ക് പ്ലേ ഗ്രൗണ്ടുകള്‍ ,കള്‍ച്ചറല്‍ സെന്ററുകള്‍, ബ്യൂട്ടി സലൂണുകള്‍ ലൈസന്‍സ് വെന്യൂകള്‍ തുടങ്ങിയവ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ പബായ പെര്‍ത്ത് സ്റ്റേഡിയത്തിനടുത്തുളള ദി കാംഫീല്‍ഡ് ഇന്ന് രാവിലെ 11 മണിക്ക് തുറന്നപ്പോള്‍ അവിടേക്ക് കസ്റ്റമര്‍മാരുടെ പ്രവാഹമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഒരു ദിവസം കാംഫീല്‍ഡില്‍ 2000ത്തോളം പേരെങ്കിലും എത്താറുണ്ടെന്നാണ് ഈ പബിന്റെ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മാനേജരായ എബോണി ലാനെ പറയുന്നത്.ഇതിന് പുറമെ ബ്യൂട്ടി സലൂണുകളിലേക്കും കസ്റ്റമര്‍മാരുടെ പ്രവാഹം ആരംഭിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ ജനകീമായ ടൂറിസം ദ്വീപായ റോട്ട്‌നെസ്റ്റ് ഐലന്റിലേക്ക് സന്ദര്‍ശകരെ സ്വീകരിക്കാന്‍ തുടങ്ങിയെന്ന് ടൂറിസം മിനിസ്റ്റര്‍ പോള്‍ പപാലിയ വെളിപ്പെടുത്തുന്നു.

Other News in this category



4malayalees Recommends