സ്രവകണങ്ങളിലൂടെ രോഗകാരിയായ വൈറസ് വ്യാപിക്കുന്നത് ഒരു പരിധിവരെ തടയും; കോവിഡ് വ്യാപനം തടയുന്നതിന് തുണികൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന

സ്രവകണങ്ങളിലൂടെ രോഗകാരിയായ വൈറസ് വ്യാപിക്കുന്നത് ഒരു പരിധിവരെ തടയും; കോവിഡ് വ്യാപനം തടയുന്നതിന് തുണികൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വ്യാപനം തടയുന്നതിന് തുണികൊണ്ടുള്ള മാസ്‌ക് ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ലുഎച്ച്ഒ). സ്രവകണങ്ങളിലൂടെ രോഗകാരിയായ വൈറസ് വ്യാപിക്കുന്നത് ഒരു പരിധിവരെ തടയാന്‍ ഇത്തരം മാസ്‌ക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നു വ്യക്തമായതായി സംഘടനയുടെ സാങ്കേതിക വിഭാഗം അധ്യക്ഷ മരിയ വാന്‍ കെര്‍ക്കോവ് പറഞ്ഞു. പൊതുസ്ഥലത്ത് മാസ്‌ക് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ എല്ലാ രാജ്യങ്ങളോടും അഭ്യര്‍ഥിക്കുമെന്നും അവര്‍ പറഞ്ഞു


രോഗികളുമായി അടുത്ത് ഇടപെടുന്നവര്‍ മാത്രം മാസ്‌ക് ധരിച്ചാല്‍ മതിയെന്നായിരുന്നു ലോകാരോഗ്യ സംഘടന ഇതുവരെ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, മാസ്‌ക് ഉപയോഗം കൊണ്ടു മാത്രം കൊറോണ വൈറസിനെ തടയാമെന്ന് കരുതരുതെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം പറഞ്ഞു. സാധ്യമായിടത്തെല്ലാം അകലം പാലിക്കുന്നതു ഫലപ്രദമാണ്. ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും നിര്‍ബന്ധമായി സര്‍ജിക്കല്‍ മാസ്‌ക് ഉപയോഗിക്കണമെന്നും സംഘടന നിര്‍ദേശിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends