വിക്ടോറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് സൗത്ത് ഓസ്‌ട്രേലിയ; കാരണം വിക്ടോറിയയില്‍ പുതിയ കൊറോണ കേസുകള്‍ പടരുന്നതിനാലുള്ള മുന്‍കരുതല്‍; വിക്ടോറിയയില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് വരുന്നവര്‍ മുന്‍കൂട്ടി അനുവാദം വാങ്ങണം

വിക്ടോറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ച് സൗത്ത് ഓസ്‌ട്രേലിയ; കാരണം വിക്ടോറിയയില്‍ പുതിയ കൊറോണ കേസുകള്‍ പടരുന്നതിനാലുള്ള മുന്‍കരുതല്‍;  വിക്ടോറിയയില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് വരുന്നവര്‍ മുന്‍കൂട്ടി അനുവാദം വാങ്ങണം

വിക്ടോറിയയില്‍ പുതിയ കൊറോണ വൈറസ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതലായി സൗത്ത് ഓസ്ട്രേലിയ വിക്ടോറിയന്‍ അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കുന്നു. അടുത്ത ആഴ്ച മുതലായിരിക്കും ഇവിടെ പോലീസ് സാന്നിധ്യം കൂടുതലായെത്തുന്നത്. അടുത്ത ആഴ്ച മുതല്‍ സൗത്ത് ഓസ്ട്രേലിയയില്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമെങ്കിലും കിഴക്ക് ഭാഗത്തെ ബോര്‍ഡര്‍ ചെക്ക് പോയിന്റുകളിലേക്ക് കൂടുതല്‍ പോലീസിനെ അയക്കുമെന്നാണ് സൗത്ത് ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.


ഇതിന്റെ ഭാഗമായി ചെക്ക്പോയിന്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതുമായിരിക്കും. വിക്ടോറിയയില്‍ നിന്നും സൗത്ത് ഓസ്ട്രേലിയയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പ്രീ-അപ്രൂവല്‍ പ്രൊസസും ഏര്‍പ്പെടുത്തും. ഇത് പ്രകാരം മുന്‍ കൂട്ടി അനുവാദം വാങ്ങിയവര്‍ക്ക് മാത്രമേ വിക്ടോറിയയില്‍ നിന്നും സൗത്ത് ഓസ്ട്രേലിയയിലേക്ക് വരാന്‍ സാധിക്കുകയുള്ളൂ. കൊറോണ കേസുകള്‍ വര്‍ധിച്ചിരിക്കുന്ന വിക്ടോറിയയുമായുള്ള അതിര്‍ത്തി നയത്തില്‍ കാര്‍ക്കശ്യം കൊണ്ടു വരുമെന്നാണ് സൗത്ത് ഓസ്ട്രേലിയ പ്രീമിയര്‍ മാര്‍ഷല്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇതിന്റെ ഭാഗമായി പോലീസ് അധിക പരിശോധനകള്‍ അതിര്‍ത്തികളില്‍ നടത്തുമെന്നും അദ്ദേഹം ആവര്‍ത്തിക്കുന്നു.വിക്ടോറിയയില്‍ ഇന്ന് പുതുതായി 17 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ സ്റ്റേറ്റില്‍ കോവിഡ് കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ ആരംഭിച്ചുവെന്നാണ് ഇവിടുത്തെ പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് മുന്നറിയിപ്പേകുന്നത്. ഇതിനാല്‍ വിക്ടോറിയയില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് വരുന്നവര്‍ ഇക്കാര്യങ്ങള്‍ ഓര്‍മിപ്പിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു.

Other News in this category



4malayalees Recommends