വിക്ടോറിയ വരാനിരിക്കുന്ന പത്ത് ദിവസങ്ങള്‍ക്കകം ഒരു ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തും; ലക്ഷ്യം പെരുകുന്ന പുതിയ കൊറോണ കേസുകള്‍ കണ്ടെത്തല്‍; ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 33 പുതിയ കേസുകള്‍; ആഴ്ചകളായി പുതിയ രോഗികളുണ്ടായിക്കൊണ്ടിരിക്കുന്നു

വിക്ടോറിയ വരാനിരിക്കുന്ന പത്ത് ദിവസങ്ങള്‍ക്കകം ഒരു ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തും; ലക്ഷ്യം പെരുകുന്ന പുതിയ കൊറോണ കേസുകള്‍ കണ്ടെത്തല്‍; ഒരു ദിവസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 33 പുതിയ കേസുകള്‍; ആഴ്ചകളായി പുതിയ രോഗികളുണ്ടായിക്കൊണ്ടിരിക്കുന്നു

വിക്ടോറിയ വരാനിരിക്കുന്ന പത്ത് ദിവസങ്ങള്‍ക്കകം ഒരു ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്താനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്.സമീപ ദിവസങ്ങളിലായി സ്റ്റേറ്റില്‍ പുതിയ കോവിഡ് കേസുകള്‍ കുത്തനെ വര്‍ദിച്ചതിനെ തുടര്‍ന്നാണ് ഈ കടുത്ത നീക്കത്തിന് വിക്ടോറിയ ഒരുങ്ങുന്നത്. ഈ പുതിയ നീക്കത്തിലൂടെ ഇവിടുത്തെ പുതിയ കൊറോണ പകര്‍ച്ചയെ പിടിച്ച് കെട്ടാന്‍ സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നാണ് പ്രീമിയറായ ഡാനിയേല്‍ ആന്‍ഡ്ര്യൂസ് പറയുന്നത്.


വിക്ടോറിയയില്‍ ഇന്നെ 33 പുതിയ കോവിഡ്‌കേസുകളാണ് സ്തിരീകരിക്കപ്പെട്ടിരിക്കുന്നത്. ആഴ്ചകള്‍ക്കിടെ ഒരുദിവസം സ്തിരീകരിക്കുന്ന ഏറ്റവുമധികം കോവിഡ് കേസുകളാണിവ. തുടര്‍ച്ചയായി ഒമ്പത് ദിവസങ്ങളായി ഇവിടെ കോവിഡ്‌കേസുകളുടെ എണ്ണത്തില്‍ ഇരട്ടയക്ക വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇവിടെ സാമൂഹിക വ്യാപനം നടന്നിട്ടുണ്ടെന്നും പല കേസുകളുടെയും ഉറവിടം കണ്ടു പിടിക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് അധികൃതര്‍ ആശങ്കപ്പെട്ടിരിക്കുന്നത്.

പത്ത് ദിവസങ്ങള്‍ക്കകം ഒരു ലക്ഷം ടെസ്റ്റുകള്‍ നടത്തുന്ന പുതിയ ചുവട് വയ്പിലൂടെ കൂടുതല്‍ കേസുകള്‍ തിരിച്ചറിയാന്‍ സാധിക്കുമെന്നും ഇതിലൂടെ വൈറസ് പകര്‍ച്ചയെ പിടിച്ച് കെട്ടാന്‍ സാധിക്കുമെന്നുമാണ് ആന്‍ഡ്ര്യൂസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.ഇതിലൂടെ വൈറസ് ബാധിച്ചിരിക്കുന്ന എല്ലാവരെയും കണ്ടെത്താന്‍ സാധിക്കുമെന്നും പ്രീമിയര്‍ വ്യക്തമാക്കുന്നു.തുടര്‍ന്ന് ഇത്തരക്കാരെ പര്യാപ്തമായ പിന്തുണയോടെ വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യുമെന്നും അദ്ദേഹം ഉറപ്പേകുന്നു.

Other News in this category



4malayalees Recommends