യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ക്യൂന്‍സ്ലാന്‍ഡും നാസയും ചേര്‍ന്ന് പുതിയ ഗ്രഹം കണ്ടെത്തി; നെപ്റ്റിയൂണിന്റെ വലുപ്പമുള്ള ഗ്രഹം ഭൂമിയില്‍ നിന്നും 32 പ്രകാശവര്‍ഷമകലെ; പ്ലാനറ്റ് എയു മിക് ബി ഭ്രമണം ചെയ്യുന്നത് എയു മൈക്രോസ്‌കോപിക്ക് നക്ഷത്രത്തെ

യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ക്യൂന്‍സ്ലാന്‍ഡും നാസയും ചേര്‍ന്ന് പുതിയ ഗ്രഹം കണ്ടെത്തി; നെപ്റ്റിയൂണിന്റെ വലുപ്പമുള്ള ഗ്രഹം ഭൂമിയില്‍ നിന്നും 32 പ്രകാശവര്‍ഷമകലെ;  പ്ലാനറ്റ് എയു മിക് ബി ഭ്രമണം ചെയ്യുന്നത് എയു മൈക്രോസ്‌കോപിക്ക് നക്ഷത്രത്തെ
യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ക്യൂന്‍സ്ലാന്‍ഡും നാസയും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലൂടെ പുതിയൊരു ഗ്രഹം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. നെപ്റ്റിയൂണിന്റെ അത്ര വലുപ്പമുള്ള ഗ്രഹം വെറും 32 പ്രകാശവര്‍ഷം അകലെയാണെന്നാണ് റിപ്പോര്‍ട്ട്.നാസ രണ്ട് വര്‍ഷം മുമ്പായിരുന്നു ഈ ഗ്രഹത്തെ ആദ്യമായി തിരിച്ചറിഞ്ഞിരുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി നാസ ലോകത്തിലെ വിവിധ ഗവേഷകരുമായി ചേര്‍ന്ന് ഗവേഷണം നടത്തിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇത് സ്ഥിരീകരിച്ചിരിക്കുന്നത്.

സൗത്ത് ഓഫ് ടൂവൂംബയിലെ മൗണ്ട് കെന്റ് ഒബ്‌സര്‍വേറ്ററിയിലെ ഗവേഷക സംഘവും ഇതില്‍ ഉള്‍പ്പെടുന്നു. ഈ ഗ്രഹം ഭൂമിയില്‍ നിന്നും 32 പ്രകാശവര്‍ഷങ്ങള്‍ അകലെയാണെന്നും അതായത് നിലവില്‍ കാണുന്ന പ്രകാശം 1988ല്‍ പുറപ്പെട്ടതാണെന്നും യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ ക്യൂന്‍സ്ലാന്‍ഡിലെ ആസ്‌ട്രോഫിസിസ്റ്റായ ജോന്റി ഹോര്‍ണര്‍ പറയുന്നത്. പുതിയ ഗ്രഹത്തെ ഗവേഷകര്‍ പ്ലാനറ്റ് എയു മിക് ബി എന്നാണ് വിളിക്കുന്നത്. യംഗ് സ്റ്റാറായ എയു മൈക്രോസ്‌കോപിക്ക് (എയു മിക്) ചുറ്റുമാണീ പുതിയ ഗ്രഹം ഭ്രമണം ചെയ്യുന്നത്. ഇത് ഭൂമിയില്‍ നിന്നും ട്രില്യണ്‍ കണക്കിന് കിലോമീറ്റര്‍ അകലത്താണ് നിലകൊള്ളുന്നത്.

പുതിയ ഗ്രഹത്തിന്റെ കണ്ടെത്തലില്‍ തങ്ങളെല്ലാം അത്ഭുതപരതന്ത്രരായിത്തീര്‍ന്നുവെന്നാണ് പ്രഫ.ഹോര്‍ണര്‍ പ്രതികരിച്ചിരിക്കുന്നത്. ഈ നക്ഷത്രത്തിന്റെ സംവിധാനം സൗരയൂഥത്തിന് ഏതാണ്ട് തുല്യമായിട്ടാണെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.യഥാര്‍ത്ഥത്തില്‍ ഇത് സോളാര്‍ സിസ്റ്റത്തിന് സമാനമല്ലെങ്കിലും തത്തുല്യമായ ഒട്ടേറെ പൊരുത്തങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ഗവേഷകര്‍ എടുത്ത് കാട്ടുന്നു. ഈ ഗ്രഹം ഒരു ബേബി പ്ലാനറ്റാണെന്നും ഇത് ഒരു ബേബി സ്റ്റാറിന് ചുറ്റുമാണ് കറങ്ങുന്നതെന്നുമാണ് സംയുക്ത ഗവേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.

Other News in this category



4malayalees Recommends