ഒന്റാറിയോവില്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടത്തിന് സാധ്യതയേറുന്നു;മിക്ക പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളിലും കൊറോണ നിയന്ത്രണവിധേയമാകുന്നു; 34ല്‍ പകുതിയോളം പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളിലും നിലവില്‍ 10ല്‍ കുറവ് ആക്ടീവ് കോവിഡ് കേസുകള്‍ മാത്രം

ഒന്റാറിയോവില്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടത്തിന് സാധ്യതയേറുന്നു;മിക്ക പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളിലും കൊറോണ നിയന്ത്രണവിധേയമാകുന്നു; 34ല്‍ പകുതിയോളം പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളിലും നിലവില്‍ 10ല്‍ കുറവ് ആക്ടീവ് കോവിഡ് കേസുകള്‍ മാത്രം

ഒന്റാറിയോവിലെ മിക്ക പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളിലും കൊറോണ പടര്‍ച്ച മന്ദഗതിയിലായതോടെ ഒന്റാറിയോവിലെ മിക്ക ഇടങ്ങളിലും ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യതയേറി. കഴിഞ്ഞ മൂന്നാഴ്ചയോളമായി ഈസ്റ്റേണ്‍, നോര്‍ത്തേണ്‍ ഒന്റാറിയോവിന്റെ എല്ലാ ഭാഗങ്ങളിലും പ്രവിശ്യയുടെ സൗത്ത് വെസ്റ്റേണ്‍ ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ ഇളവുകളുടെ രണ്ടാംഘട്ടം ആസ്വദിച്ച് കൊണ്ടിരിക്കുകയാണ്.

ഇതിനെ തുടര്‍ന്ന് ഇവിടങ്ങളിലെ ഷോപ്പിംഗ് മാളുകള്‍, ഹെയര്‍ സലൂണുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ബാര്‍, റസ്റ്റോറന്റ് തുടങ്ങിവ തുറന്ന് പ്രവര്‍ത്തിക്കുന്നുമുണ്ട്.ഹാമില്‍ട്ടന്‍, നിയാഗര, വിന്‍ഡ്‌സര്‍ എസെക്‌സ്, ലാംബ്ടണ്‍ , ഹാല്‍ഡിമാന്‍ഡ്-നോര്‍ഫോക്ക് എന്നിവയടക്കമുള്ള 24 പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളില്‍ നിന്നുമുള്ള കണക്കുകള്‍ പ്രകാരം ഇവിടങ്ങളില്‍ രോഗബാധ സമതുലിതമായിക്കൊണ്ടിരിക്കുന്നത് ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടം അനുവദിക്കുന്നതിനുള്ള സാധ്യതയേറ്റിയിരിക്കുകയാണ്.

ഇതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതയേറിയിരിക്കുന്നുവെന്നാണ് ഹെല്‍ത്ത് മിനിസ്റ്ററായ ക്രിസ്റ്റിനെ എലിയോട്ട് ചൊവ്വാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ സാഹചര്യം പ്രതീക്ഷാ നിര്‍ഭരമാണെങ്കിലും ഒരാഴ്ച കൂടിയുള്ള വിവരങ്ങള്‍ അവലോകനം ചെയ്തിട്ട് മാത്രമേ ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടം അനുവദിക്കുകയുള്ളുവെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ പറയുന്നു.

ഒന്റാറിയോവിലെ 34ല്‍ പകുതിയോളം പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളിലും നിലവില്‍ 10ല്‍ കുറവ് ആക്ടീവ് കോവിഡ് കേസുകളേയുളളുവെന്നും 14 ഹെല്‍ത്ത് യൂണിറ്റുകളില്‍ മൂന്നോ അതല്‍ കുറവോ ആക്ടീവ് കോവിഡ് കേസുകളേയുള്ളുവെന്നും വെളിപ്പെട്ടിട്ടുണ്ട്.


Other News in this category4malayalees Recommends