മാര്‍ച്ച് ഒന്നിനു ശേഷം വിസിറ്റ് വീസ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയില്ലാതെ യുഎഇ വിടാനോ വീസ പുതുക്കാനോ ഒരു മാസത്തെ കാലാവധി കൂടി അനുവദിച്ചു; ഓഗസ്റ്റ് 12 വരെ അവസരം

മാര്‍ച്ച് ഒന്നിനു ശേഷം വിസിറ്റ് വീസ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയില്ലാതെ യുഎഇ വിടാനോ വീസ പുതുക്കാനോ ഒരു മാസത്തെ കാലാവധി കൂടി അനുവദിച്ചു;  ഓഗസ്റ്റ് 12 വരെ അവസരം

മാര്‍ച്ച് ഒന്നിനു ശേഷം വിസിറ്റ് വീസ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയില്ലാതെ രാജ്യം വിട്ടുപോകാനോ വീസ പുതുക്കാനോ ഒരു മാസത്തെ കാലാവധി കൂടി അനുവദിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. 12 മുതല്‍ ഒരു മാസത്തേക്കാണ്, അതായത് ഓഗസ്റ്റ് 12 വരെയാണ് ഇങ്ങനെ സമയം അനുവദിച്ചിട്ടുള്ളത്.


പിഴ വരാതിരിക്കണമെങ്കില്‍ ഈ സമയത്തിനുള്ളില്‍ രാജ്യം വിടുകയോ പുതിയ വീസ എടുക്കുകയോ വേണം. ഓണ്‍ലൈന്‍ വഴി ഇങ്ങനെ വീസ ലഭിക്കില്ല. ട്രാവല്‍ ഏജന്റുമാര്‍ മുഖേനയോ ടൈപ്പിങ് സെന്ററുകള്‍ വഴിയോ മാത്രം ലഭിക്കും. ഒന്നു മുതല്‍ മൂന്നു മാസത്തേക്ക് വീസ പുതുക്കാം. 1700 ദിര്‍ഹമാണ് ഒരു മാസത്തെ വീസയ്ക്ക് ചാര്‍ജ്. മൂന്നു മാസത്തേക്ക് 2200 ദിര്‍ഹം. രാജ്യം വിടാതെ വീസാ പുതുക്കുന്നതിനുള്ള തുകയായ 670 ദിര്‍ഹവും ചേര്‍ത്താണിത്. താമസ വീസ ക്യാന്‍സലാക്കിയവര്‍ക്കും ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം. പുതിയ ജോലിയില്‍ പ്രവേശിക്കുകയോ പുതിയ സ്‌പോണ്‍സറെ കണ്ടെത്തുകയോ ചെയ്താല്‍ ടൂറിസ്റ്റ് വീസ താമസവീസയാക്കി മാറ്റാം. കാലാവധി കഴിഞ്ഞും തങ്ങുന്നവര്‍ക്ക് പ്രതിദിനം നൂറു ദിര്‍ഹമാണ് പിഴ.

Other News in this category



4malayalees Recommends