മഴക്കാലം ശക്തമാകുന്ന സമയത്തും ശൈത്യകാലത്തും കോവിഡ് വ്യാപനവും രൂക്ഷമാകുമെന്ന് പഠനം; മഴക്കാലത്ത് താപനില കുറയുന്നതും അന്തരീക്ഷത്തില്‍ തണുപ്പ് വര്‍ധിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപനം തീവ്രമാകുന്നതിന് അനുകൂലമായേക്കാം

മഴക്കാലം ശക്തമാകുന്ന സമയത്തും ശൈത്യകാലത്തും കോവിഡ് വ്യാപനവും രൂക്ഷമാകുമെന്ന് പഠനം; മഴക്കാലത്ത് താപനില കുറയുന്നതും അന്തരീക്ഷത്തില്‍ തണുപ്പ് വര്‍ധിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപനം തീവ്രമാകുന്നതിന് അനുകൂലമായേക്കാം

കോവിഡ് വ്യാപനവും കാലാവസ്ഥയും തമ്മില്‍ ബന്ധമുണ്ടെന്ന് വിദഗ്ധര്‍. ഐഐടി ഭുവനേശ്വറിലേയും എയിംസിലേയും ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.മഴക്കാലം ശക്തമാകുന്ന സമയത്തും ശൈത്യകാലത്തും കോവിഡ് വ്യാപനവും രൂക്ഷമാകുമെന്നാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. മഴക്കാലത്ത് താപനില കുറയുന്നതും അന്തരീക്ഷത്തില്‍ തണുപ്പ് വര്‍ധിക്കുകയും ചെയ്യുന്നത് കോവിഡ് വ്യാപനം തീവ്രമാകുന്നതിന് അനുകൂലമായേക്കാം.ഐഐടി ഭുവനേശ്വര്‍ സ്‌കൂള്‍ ഓഫ് എര്‍ത്ത്, ഓഷ്യന്‍ ആന്റ് ക്ലൈമറ്റിക് സയന്‍സ് അസിസ്റ്റന്റ് പ്രൊഫസര്‍ വി വിനോജിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.


ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലുമുണ്ടായ കോവിഡ് വ്യാപനവും സ്വഭാവവും 'COVID-19 spread in India and its dependence on temperature and relative humidity' എന്ന പഠനത്തില്‍ വിശകലനം ചെയ്യുന്നു.അന്തരീക്ഷ താപനില കൂടുമ്പോള്‍ കോവിഡ് 19 വ്യാപനത്തില്‍ കുറവുണ്ടായെന്ന് കണ്ടെത്തിയതായി പഠനത്തില്‍ പറയുന്നു. താപനിലയില്‍ ഒരു ഡിഗ്രീ സെല്‍ഷ്യസിന്റെ വര്‍ധനവുണ്ടാകുമ്പോള്‍ കോവിഡ് വ്യാപനത്തില്‍ 0.99 ശതമാനത്തിന്റെ കുറവുണ്ടാകുന്നു. ഇതേപോലെ താപനില കൂടുമ്പോള്‍ കേസുകളുടെ എണ്ണവും വര്‍ധിക്കുന്നുവെന്നുമാണ് പഠനം പറയുന്നത്.അതേസമയം, വിഷയത്തില്‍ കൂടുതല്‍ പഠനം ആവശ്യമുണ്ടെന്നും ഗവേഷകര്‍ പറയുന്നു.

Other News in this category



4malayalees Recommends