കോവിഡ് പിടിപെടാനുള്ള സാധ്യതയില്‍ ബ്ലഡ്ഗ്രൂപ്പിനും നിര്‍ണായക പങ്ക്; എ ബ്ലഡ് ഗ്രൂപ്പ് ഉള്ളവര്‍ക്കു വൈറസ് ബാധിക്കാനുള്ള സാധ്യത ഏറ്റവും കൂടുതല്‍; O ബ്ലഡ് ഗ്രൂപ്പ് ഉള്ളവര്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 25% കുറവ്

കോവിഡ് പിടിപെടാനുള്ള സാധ്യതയില്‍ ബ്ലഡ്ഗ്രൂപ്പിനും നിര്‍ണായക പങ്ക്; എ ബ്ലഡ് ഗ്രൂപ്പ് ഉള്ളവര്‍ക്കു വൈറസ് ബാധിക്കാനുള്ള സാധ്യത ഏറ്റവും കൂടുതല്‍; O ബ്ലഡ് ഗ്രൂപ്പ് ഉള്ളവര്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 25% കുറവ്

കോവിഡ് വൈറസ് പിടിപെടാനുള്ള സാധ്യതയില്‍ ബ്ലഡ്ഗ്രൂപ്പിനും നിര്‍ണായക പങ്കുണ്ടെന്ന് കണ്ടെത്തല്‍. ഒരു വ്യക്തിക്ക് കൊറോണപിടിപെടാനുള്ള സാധ്യതയില്‍ ബ്ലഡ് ഗ്രൂപ്പും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. O ബ്ലഡ് ഗ്രൂപ്പ് ഉള്ളവര്‍ക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 25% കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. എന്നാല്‍ A ബ്ലഡ് ഗ്രൂപ്പ് ഉള്ളവര്‍ക്കു വൈറസ് ബാധിക്കാനുള്ള സാധ്യത ഏറ്റവും കൂടുതലാണ്. എങ്കിലും മറ്റു പ്രധാന ഘടകങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രക്തഗ്രൂപ്പിന്റെ സ്വാധീനം വളരെ ചെറുതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. റോയല്‍ സൊസൈറ്റിയുടെ സെറ്റ്-സി (സയന്‍സ് ഇന്‍ എമര്‍ജന്‍സി ടാസ്‌കിംഗ്: കോവിഡ് -19) ഗ്രൂപ്പാണ് പഠനം നടത്തിയത്.


രോഗം എങ്ങനെ ഉണ്ടാകുന്നു എന്നറിയാന്‍ ഈ കണ്ടുപിടുത്തം സഹായിക്കുമെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ ഇമ്യൂണോളജി ചെയര്‍മാനും സെറ്റ്-സി റിപ്പോര്‍ട്ടിന്റെ പ്രധാന രചയിതാവുമായ പ്രൊഫ. ചാള്‍സ് ബാംഹാം പറഞ്ഞു. രോഗം തടയുന്നതിനേക്കാള്‍ ഇത് ചികിത്സ രീതിയില്‍ സ്വാധീനം ചെലുത്തും. O ഗ്രൂപ്പ് ഉള്ളവരില്‍ കോവിഡ് ന്റെ അപകടസാധ്യത കുറവാണ്. എന്നിരുന്നാലും സാമൂഹിക അകലം, ഫേസ് മാസ്‌ക്, കൈ കഴുകല്‍ എന്നീ സുരക്ഷാ നടപടികള്‍ അനിവാര്യമാണ്. എന്‍എച്ച്എസ് വെബ്സൈറ്റ് അനുസരിച്ച്, O ബ്ലഡ് ഗ്രൂപ്പ് ഏറ്റവും സാധാരണമാണ്. യുകെ ജനസംഖ്യയുടെ പകുതിയോളം (48%) ഈ ഗ്രൂപ്പില്‍ ഉള്ളവരാണ്. O ബ്ലഡ് ഗ്രൂപ്പ് ഉള്ളവര്‍ക്ക് മലേറിയ പോലുള്ള രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്.
Other News in this category4malayalees Recommends