കാനഡയില്‍ കോവിഡ് 19 പ്രതിസന്ധി മൂലം രാജ്യത്തെ ജനന നിരക്ക് കുത്തനെ താഴുമെന്ന് മുന്നറിയിപ്പ്; ഇപ്പോള്‍ തന്നെ ജനന നിരക്ക് കുറഞ്ഞ കാനഡയില്‍ കൊറോണയെ തുടര്‍ന്ന് സ്ഥിതി രൂക്ഷമാകും; അനിശ്ചിതത്വമേറിയതിനാല്‍ കുട്ടികള്‍ വേണ്ടെന്ന് വയ്ക്കുന്നവരേറും

കാനഡയില്‍ കോവിഡ് 19 പ്രതിസന്ധി മൂലം രാജ്യത്തെ ജനന നിരക്ക് കുത്തനെ താഴുമെന്ന് മുന്നറിയിപ്പ്; ഇപ്പോള്‍ തന്നെ ജനന നിരക്ക് കുറഞ്ഞ കാനഡയില്‍ കൊറോണയെ തുടര്‍ന്ന് സ്ഥിതി രൂക്ഷമാകും; അനിശ്ചിതത്വമേറിയതിനാല്‍ കുട്ടികള്‍ വേണ്ടെന്ന് വയ്ക്കുന്നവരേറും

കാനഡയില്‍ കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി രാജ്യത്തെ ജനനനിരക്കിനെ കുറയ്ക്കുമെന്ന ആശങ്കാജനകമായ പ്രവചനം പുറത്ത് വന്നു. ഇപ്പോള്‍ തന്നെ ജനനനിരക്ക് കുറഞ്ഞതിന്റെ പ്രശ്‌നങ്ങള്‍ നേരിടുന്ന കാനഡയില്‍ ഇത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും ശക്തമാണ്. നിലവില്‍ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയും അനിശ്ചിതത്വവും മൂലം കുടുംബത്തിലേക്ക് ഒരു കുട്ടിയെ കൂടി കൂട്ടിച്ചേര്‍ക്കുന്നതിന് മിക്കവരും താല്‍പര്യപ്പെടാത്ത നിലയാണുള്ളതെന്നാണ് ഒട്ടാവ കേന്ദ്രീകരിച്ചുള്ള ചാരിറ്റബിള്‍ റിസര്‍ച്ച് ആന്‍ഡ് എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടായ വാനിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫാമിലിയുടെ സിഇഒയും ഫൗണ്ടറുമായ നോറ് സ്പിങ്ക്‌സ് മുന്നറിയിപ്പേകുന്നത്.


ജീവിതത്തിന് സുസ്തിരതയും സുരക്ഷിതത്വവും പ്രവചനപരതയും ഉണ്ടെങ്കില്‍ മാത്രമേ കുട്ടികള്‍ ജനിക്കാന്‍ ആരും ആഗ്രഹിക്കുകയുള്ളുവെന്നും അതിനാല്‍ കൊറോണ സൃഷ്ടിച്ച നിലവിലെ പ്രത്യാഘാതത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ ജനിപ്പിക്കാന്‍ മിക്കവരും ആഗ്രഹിക്കുന്നില്ലെന്നും നോറ വിശദീകരിക്കുന്നു. തല്‍ഫലമായി രാജ്യത്ത് ഇപ്പോള്‍ തന്നെ താഴ്ന്ന നിലയിലുള്ള ജനന നിരക്ക് ഇനിയും താഴാനാണ് സാധ്യതയെന്നും നോറ ആവര്‍ത്തിച്ച് പ്രവചിക്കുന്നു.

സാമ്പത്തിക അവസ്ഥയിലും തൊഴിലിന്റെ അവസ്ഥയിലും വരുമാനത്തിലും സ്ഥിരതയുണ്ടെങ്കില്‍ മാത്രമേ കുട്ടികള്‍ ജനിക്കുന്നതിനെ കുറിച്ച് മിക്കവരും ആലോചിക്കുകയുള്ളുവെന്നും അതിനാല്‍ വരും വര്‍ഷങ്ങളില്‍ രാജ്യത്ത് ജനനനിരക്ക് ഇനിയും ഇടിഞ്ഞ് താഴുമെന്നും അവര്‍ മുന്നറിയിപ്പേകുന്നു.കാനഡയില്‍ മാത്രമല്ല ലോകമെമ്പാടും ഈ അവസ്ഥ തന്നെയായിരിക്കും വരാന്‍ പോകുന്നതെന്നും അവര്‍ പ്രവചിക്കുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ദിക്ക് ശേഷം കടുത്ത സാമ്പത്തിക ആഘാതമുണ്ടായ രാജ്യങ്ങളിലെല്ലാം ഇത്തരത്തില്‍ ജനനനിരക്ക് കുത്തനെ താഴ്ന്നത് ഇതിനുള്ള ഉദാഹരണമായി എക്‌സ്പര്‍ട്ടുകള്‍ എടുത്ത് കാട്ടുന്നുണ്ട്.

Other News in this category4malayalees Recommends