കാനഡയില്‍ കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം പേര്‍ ആത്മഹത്യക്ക് ശ്രമിച്ച് 3800 പേര്‍ മരിച്ചു; ; ആശുപത്രിയിലായവരില്‍ ഭൂരിഭാഗം പേരും 10 നും 24 വയസിനുമിടയിലുള്ള സ്ത്രീകള്‍; കോവിഡിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്താല്‍ സ്ഥിതി വഷളാകും

കാനഡയില്‍ കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം പേര്‍  ആത്മഹത്യക്ക് ശ്രമിച്ച് 3800 പേര്‍ മരിച്ചു; ; ആശുപത്രിയിലായവരില്‍ ഭൂരിഭാഗം പേരും 10 നും 24 വയസിനുമിടയിലുള്ള സ്ത്രീകള്‍; കോവിഡിനെ തുടര്‍ന്നുള്ള മാനസിക സമ്മര്‍ദത്താല്‍ സ്ഥിതി വഷളാകും
കാനഡയില്‍ കഴിഞ്ഞ വര്‍ഷം കാല്‍ലക്ഷം പേര്‍ സ്വയം ദ്രോഹിക്കുകയോ അല്ലെങ്കില്‍ ആത്മഹത്യ ചെയ്യുകയോ ചെയ്തുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കൊറോണ കാരണമുള്ള സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങള്‍ കാരണം ഇത്തരക്കാരുടെ എണ്ണം ഇനിയും വര്‍ധിച്ചേക്കാമെന്നും എക്‌സ്പര്‍ട്ടുകള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. ഇത്തരത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലായി ആയിരക്കണക്കിന് പേര്‍ ആശുപത്രിയിലായെന്നും വെളിപ്പെട്ടിട്ടുണ്ട്.

കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ഇന്ന് പുറത്ത് വിട്ട ഗവേഷണഫലമാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. 2018-19ല്‍ ഇത്തരത്തില്‍ സ്വയം ഹത്യക്കൊരുങ്ങിയ 25,000 പേരില്‍ 3800 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. 10 വയസിനും 24 വയസിനുമിടയിലുള്ള പെണ്‍കുട്ടികളും യുവതികളുമാണ് ഇത്തരത്തില്‍ സ്വയം ഹത്യക്കൊരുങ്ങി ആശുപത്രികളിലായവരില്‍ ഏറെയുമെന്നും കണക്കുകള്‍ വെളിപ്പെടുത്തുന്നു. അതായത് ഈ പ്രായഗ്രൂപ്പിലുള്ള പുരുഷന്‍മാരുമായി താരതമ്യപ്പെടുത്തുമ്പോഴാണ് ഇവരുടെ എണ്ണത്തില്‍ ഈ വര്‍ധനവുള്ളത്.

45 വയസിനും അതിന് മുകളിലും പ്രായമുള്ളവര്‍ക്കിടയിലാണ് ഇത്തരത്തില്‍ സ്വയംഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ഏറ്റവുമധികം മരണം സംഭവിച്ചിരിക്കുന്നത്.കോവിഡ് 19 പടരുന്നതിന് മുമ്പുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൊറോണയെ തുടര്‍ന്നുള്ള ആരോഗ്യ ആശങ്കള്‍, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ മൂലം കാനഡക്കാരിലെ ആത്മഹത്യാ പ്രവണത ഇനിയും വര്‍ധിക്കുമെന്ന മുന്നറിയിപ്പും കനേഡിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ഉയര്‍ത്തുന്നുണ്ട്.

Other News in this category



4malayalees Recommends