കാനഡ എക്‌സ്പ്രസ് എന്‍ട്രിയിലെ അപൂര്‍വമായി മാത്രം നടത്തുന്ന ഡ്രോ ആയ ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം ഓഗസ്റ്റ് അഞ്ചിന് നടത്തി; 250 ഐടിഎകള്‍ നല്‍കി; അന്നേ ദിവസം നടത്തിയ ആള്‍ പ്രോഗ്രാം ഡ്രോയിലൂടെ 3900 പേര്‍ക്ക് ഐടിഎകള്‍ ഇഷ്യൂ ചെയ്തു

കാനഡ എക്‌സ്പ്രസ് എന്‍ട്രിയിലെ അപൂര്‍വമായി മാത്രം നടത്തുന്ന ഡ്രോ ആയ ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം ഓഗസ്റ്റ് അഞ്ചിന് നടത്തി; 250  ഐടിഎകള്‍ നല്‍കി; അന്നേ ദിവസം നടത്തിയ ആള്‍ പ്രോഗ്രാം ഡ്രോയിലൂടെ  3900 പേര്‍ക്ക് ഐടിഎകള്‍ ഇഷ്യൂ ചെയ്തു
കാനഡ എക്‌സ്പ്രസ് എന്‍ട്രിക്ക് കീഴിലുള്ള ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം (എഫ്എസ്ടിപി) ഡ്രോ ഓഗസ്റ്റ് അഞ്ചിന് നടത്തി. വളരെ അപൂര്‍വമായി മാത്രം നടത്തുന്ന ഈ ഡ്രോ 2015ല്‍ എക്‌സ്പ്രസ് എന്‍ട്രി ആരംഭിച്ചതിന് ശേഷം വെറും ഏഴ് തവണ മാത്രമാണ് നടത്തിയിരിക്കുന്നത്. പുതിയ ഡ്രോയിലൂടെ 250 ഫെഡറല്‍ സ്‌കില്‍ഡ് ട്രേഡ്‌സ് പ്രോഗ്രാം ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് പെര്‍മനന്റ് റെസിഡന്‍സിനുള്ള ഇന്‍വിറ്റേഷന്‍ ടു അപ്ലൈ (ഐടിഎ) നല്‍കിയിരിക്കുന്നത്.

വിജയികളായ എഫ്എസ്ടിപി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറ്റവും ചുരുങ്ങിയത് 415 കോംപ്രഹെന്‍സീവ് റാങ്കിംഗ് സിസ്റ്റം സ്‌കോറുകള്‍ ലഭിച്ചുവെങ്കിലാണ് അവര്‍ക്ക് ഐടിഎ അനുവദിക്കുന്നത്.എഫ്എസ്ടിപി ഡ്രോ നടത്തിയതിന്റെ പിറ്റേന്ന് അതായത് ഇന്നലെ ഇമിഗ്രേഷന്‍,റെഫ്യൂജീസ്, ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) എക്‌സ്പ്രസ് എന്‍ട്രിയുടെ ആള്‍ പ്രോഗ്രാം ഡ്രോയും നടത്തിയിട്ടുണ്ട്.ഇത് പ്രകാരം ചുരുങ്ങിയത് 476 സിആര്‍എസ് സ്‌കോറുകളെങ്കിലും നേടിയ 3900 പേര്‍ക്കാണ് ഐടിഎ നല്‍കിയിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രിയുടെ 159ാമത് ഡ്രോയാണിത്തത്.

തുടര്‍ച്ചയായി രണ്ട് ദിവസങ്ങള്‍ നടന്ന എക്‌സ്പ്രസ് എന്‍ട്രി ഡ്രോകളെന്ന പ്രത്യേകതയും കഴിഞ്ഞ ദിവസങ്ങളിലെ ഡ്രോകള്‍ക്കുണ്ട്. ഈ രണ്ട് ദിവസങ്ങളിലുമായി നടത്തിയ ഡ്രോകളിലൂടെ മൊത്തം 4150 ഐടിഎകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. കോവിഡ് പ്രതിസന്ധി മൂലം ഈ വര്‍ഷം എക്‌സ്പ്രസ് എന്‍ട്രി ഡ്രോകള്‍ പദ്ധതിയിട്ടതു പോലെ കൃത്യമായി നടത്താന്‍ സാധിച്ചിട്ടില്ലെങ്കിലും 2020ല്‍ മൊത്തം 61,850 ഐടിഎകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. എക്‌സ്പ്രസ് എന്‍ട്രി ആരംഭിച്ച 2015 മുതല്‍ ഏറ്റവും കൂടുതല്‍ ഐടിഎകള്‍ നല്‍കിയ ഒരു വര്‍ഷമാണിത്.

Other News in this category



4malayalees Recommends