അഴിമതി ആരോപണം ശക്തമായതിനു പിന്നാലെ രാജ്യം വിട്ടു പോയ മുന്‍ സ്‌പെയിന്‍ രാജാവ് യുഎഇയില്‍ ?

അഴിമതി ആരോപണം ശക്തമായതിനു പിന്നാലെ രാജ്യം വിട്ടു പോയ മുന്‍ സ്‌പെയിന്‍ രാജാവ് യുഎഇയില്‍ ?
അഴിമതി ആരോപണം ശക്തമായതിനു പിന്നാലെ രാജ്യം വിട്ടു പോയ മുന്‍ സ്‌പെയിന്‍ രാജാവ് ജുവാന്‍ കര്‍ലോസ് 1 എത്തിയത് യു.എ.ഇയിലേക്കെന്ന് സൂചന. സ്പാനിഷ് മീഡിയ ഗ്രൂപ്പായ എന്‍.ഐ.യു.എസ് ആണ് കാര്‍ലോസ് അബുദാബി എയര്‍പോര്‍ട്ടിലിറങ്ങുന്ന ചിത്രം പുറത്തു വിട്ടത്. ആഗസ്റ്റ് മൂന്നിനാണ് സ്‌പെയിന്‍ മുന്‍രാജാവ് രാജ്യം വിടുകയാണെന്നറിയിച്ചത്. തിങ്കളാഴ്ച ഇദ്ദേഹം തന്റെ മകനും നിലവിലെ സ്‌പെയിന്‍ രാജാവുമായ ഫിലിപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തനിക്കെതിരെയുള്ള അഴിമതി ആരോപങ്ങള്‍ മകനായെ ഫിലിപ്പ് രാജാവിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഇദ്ദേഹം നാടു വിട്ടതെന്നാണ് സൂചന.എവിടേക്കാണ് താന്‍ പോവുന്നതെന്ന് ഇദ്ദേഹം വ്യക്തമാക്കിയിരുന്നില്ല. സൗദി അറേബ്യയുമായി ധാരണയായിരുന്ന അതിവേഗ റെയില്‍ കരാറുമായി ബന്ധപ്പെട്ട് ഇദ്ദേഹം നടത്തിയ അഴിമതിയുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. 2008 ല്‍ അന്നത്തെ സൗദി രാജാവ് അബ്ദുല്ലയില്‍ നിന്നും 100 മില്യണ്‍ ഡോളര്‍ സ്വിറ്റ്‌സര്‍ലന്റ് ബാങ്ക് അക്കൗണ്ടിലേക്കു വന്നെന്നായിരുന്നു റിപ്പോര്‍ട്ട്.

സ്വിറ്റ്‌സര്‍ലന്റില്‍ നിന്നും ടാക്‌സ് അധികൃതര്‍ രാജാവിന്റെ സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. അധികാരത്തില്‍ നിന്നും ഒഴിഞ്ഞതിനു ശേഷം 2014 ല്‍ മകന്‍ ഫിലിപ്പിനു വേണ്ടി നടത്തിയ അനധികൃത പ്രവര്‍ത്തനങ്ങളുടെയും വിവരം പുറത്തു വന്നു.ഇതേ തുടര്‍ന്ന് ജൂണ്‍ മാസത്തില്‍ സുപ്രീം കോടതി കാര്‍ലോസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.





Other News in this category



4malayalees Recommends