ദുബായ് കിരീടാവകാശിയുടെ ബെന്‍സ് കാറിലെ 'കിളിക്കൂട്ടില്‍ കുഞ്ഞതിഥികള്‍ എത്തി ; ചിത്രങ്ങള്‍ വൈറല്‍

ദുബായ് കിരീടാവകാശിയുടെ ബെന്‍സ് കാറിലെ 'കിളിക്കൂട്ടില്‍ കുഞ്ഞതിഥികള്‍ എത്തി ; ചിത്രങ്ങള്‍ വൈറല്‍
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ ബെന്‍സ് കാറില്‍ കൂട് കൂട്ടിയ പ്രാവിന് കൂട്ടായി കുഞ്ഞു പ്രാവുകളെത്തി. കാറിലെ കിളിക്കൂട്ടിലെ മുട്ടവിരിഞ്ഞ് കുഞ്ഞു കിളികളിള്‍ പറക്കുന്നതിന്റെ വീഡിയോ ഹംദാനാണ് പുറത്ത് വിട്ടത്. കിളികള്‍ മുട്ടയിട്ടതിനാല്‍ ഏറെനാളായി കാര്‍ ഓടിക്കാതെ മാറ്റിയിട്ടിരിക്കുകയായിരുന്നു ശൈഖ് ഹംദാന്‍.

ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ കാറിന് മുന്‍ ഭാഗത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രാവ് മുട്ടയിട്ടത്. മുട്ടകള്‍ ശ്രദ്ധയില്‍പെട്ടതിന് പിന്നാലെ ശൈഖ് ഹംദാന്‍ പ്രാവിനെ സുരക്ഷിതമാക്കാനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. അങ്ങനെ കാരുണ്യത്തിന്റെ സ്പര്‍ശം മുട്ടകള്‍ക്കുള്ളിലെ ജീവന്റെ തുടിപ്പിനെ പുറത്തെത്തിച്ചു. ശൈഖ് ഹംദാന്‍ തന്നെയാണ് വീഡിയോ പുറത്ത് വിട്ടത്. ചില സമയങ്ങളില്‍ ചെറിയ കാര്യങ്ങള്‍ പോലും വിലമതിക്കാനാവാത്തതാണ് എന്ന് ഹംദാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ശൈഖ് ഹംദാന്റെ ഈ കാരുണ്യ പ്രവര്‍ത്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.



Other News in this category



4malayalees Recommends