ഓണ്‍ലൈന്‍ക്ലാസ് ആണെങ്കിലും ട്യൂഷന്‍ ഫീസ് നല്‍കണം ; ബസ് ഫീസും നിര്‍ബന്ധം ; സ്‌കൂളില്‍ പോയില്ലെന്ന പേരില്‍ സ്‌കൂള്‍ ഫീസില്‍ ഇളവില്ല

ഓണ്‍ലൈന്‍ക്ലാസ് ആണെങ്കിലും ട്യൂഷന്‍ ഫീസ് നല്‍കണം ; ബസ് ഫീസും നിര്‍ബന്ധം ; സ്‌കൂളില്‍ പോയില്ലെന്ന പേരില്‍ സ്‌കൂള്‍ ഫീസില്‍ ഇളവില്ല
അബൂദബിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ക്ലാസ് തെരഞ്ഞെടുത്താലും ട്യൂഷന്‍ ഫീസ് പൂര്‍ണമായും നല്‍കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ല എന്ന പേരില്‍ സ്‌കൂള്‍ ബസ് ഫീസില്‍ ഇളവ് നല്‍കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

രക്ഷിതാക്കള്‍ തെരഞ്ഞെടുക്കുന്നത് ഓണ്‍ലൈന്‍ പഠനമായാലും സ്‌കൂളിലെ പഠനമായാലും ട്യൂഷന്‍ ഫീസ് പൂര്‍ണമായും നല്‍കണം. ഫുള്‍ഡേ, ഹാഫ്‌ഡേ, ഒന്നിടവിട്ട ദിവസങ്ങളിലെ പഠനം, ആഴ്ചകളിലെ പഠനം എന്നിങ്ങനെ ഏത് രീതി അവലംബിച്ചാലും ഫീസില്‍ മാറ്റമുണ്ടാവില്ല. ബസ് ഫീസ് കുറക്കാനും സ്‌കൂളുകള്‍ക്ക് കഴിയില്ലെന്ന് മാര്‍ഗനിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കുട്ടികള്‍ സ്‌കൂളില്‍ പോയ ദിവസങ്ങളുടെ അടിസ്ഥാനത്തില്‍ ബസ് ഫീസ് നിര്‍ണയിക്കുന്നത് അപ്രായോഗികമാണ്. വിദ്യാര്‍ഥികളുടെ സുരക്ഷ കരുതി പകുതി വിദ്യാര്‍ഥികളെ മാത്രമാണ് സ്‌കൂള്‍ ബസുകളില്‍ പ്രവേശിപ്പിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന രക്ഷിതാക്കള്‍ സ്‌കൂളിന്റെ പ്രിന്‍സിപ്പളുമായി ബന്ധപ്പെട്ട് നീക്കുപോക്കിന് ശ്രമിക്കണം. സ്‌കൂളില്‍ വിടാതെ കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ മക്കള്‍ സ്‌കൂള്‍ സിസ്റ്റത്തിലേക്ക് തിരിച്ചുവരുമ്പോള്‍ അവര്‍ക്ക് പഴയ ഗ്രേഡില്‍ മാത്രമേ പ്രവേശനം ലഭിക്കൂ എന്ന കാര്യം ഓര്‍ക്കണമെന്നും അഡെക് മുന്നറിയിപ്പ് നല്‍കി.

Other News in this category



4malayalees Recommends