അച്ഛനായാല്‍ അവധി ; പിതൃത്വ അവധി നല്‍കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി യുഎഇ

അച്ഛനായാല്‍ അവധി ; പിതൃത്വ അവധി നല്‍കുന്ന ആദ്യ ഗള്‍ഫ് രാജ്യമായി യുഎഇ
യുഎഇയില്‍ സ്വകാര്യ മേഖലയില്‍ പിതൃത്വ അവധി അനുവദിച്ച് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി. അച്ഛനാകുന്ന പുരുഷന്‍മാര്‍ക്ക് അവധി അനുവദിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഇതുസംബന്ധിച്ച ഉത്തരവ് ഞായറാഴ്ച പ്രസിഡന്റ് പുറത്തിറക്കി. തൊഴില്‍ മേഖലയിലെ ഫെഡറല്‍ നിയമത്തിലെ പുതിയ ഭേദഗതികള്‍ക്ക് പ്രസിഡന്റ് അംഗീകാരം നല്‍കിയതോടെയാണിത്.

ലിംഗ സന്തുലിതാവസ്ഥയെയും തുല്യ അവസരങ്ങളെയും പിന്തുണയ്ക്കുന്നതിനോടൊപ്പം കുടുംബ ഐക്യവും സ്ഥിരതയും സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പിതൃത്വ അവധിയിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

ഉത്തരവ് അനുസരിച്ച്, ജനനത്തീയതി മുതല്‍ ആറുമാസം വരെ പ്രായമുള്ള കാലയളവില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് അവരുടെ നവജാത ശിശുക്കളെ പരിപാലിക്കാന്‍ അഞ്ച് ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി ലഭിക്കും. പുതിയ നിയമം യുഎഇയുടെ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനും ലിംഗ സന്തുലിതാവസ്ഥയില്‍ അതിന്റെ മത്സരശേഷി വര്‍ദ്ധിപ്പിക്കുന്നതിനും കുടുംബ സമന്വയവും സ്ഥിരതയും കൈവരിക്കുന്നതിനും ലക്ഷ്യമിടുന്നതാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

സ്വകാര്യ തൊഴില്‍ മേഖലകളിലേക്ക് കൂടുതല്‍ ചെറുപ്പക്കാരെ കടന്നുവരാന്‍ പ്രേരിപ്പിക്കുന്ന ഒട്ടേറെ നിര്‍ദേശങ്ങള്‍ ഭേദഗതിയിലുണ്ട്. അതില്‍ ഏറ്റവും പുതിയതാണ് പിതൃത്വ അവധി അനുവദിച്ചിരിക്കുന്നത്. അത് 'അച്ഛനോ അമ്മയോ' ആകട്ടെ കുട്ടി ജനിക്കുമ്പോള്‍ അവര്‍ക്ക് ശമ്പളത്തോടെയുള്ള അവധി അനുവദിക്കുന്നത് പ്രധാനമാണെന്നും യുഎഇ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends