സഹോദരനുമായുണ്ടായ വഴക്കു ചോദിക്കാന്‍ ചെന്ന ആണ്‍കുട്ടി ആള്‍ താമസമില്ലാത്ത വീട്ടില്‍ രക്തത്തില്‍ കുളിച്ചു മരിച്ച നിലയില്‍ ; 19 കാരനും പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തും പിടിയില്‍

സഹോദരനുമായുണ്ടായ വഴക്കു ചോദിക്കാന്‍ ചെന്ന ആണ്‍കുട്ടി ആള്‍ താമസമില്ലാത്ത വീട്ടില്‍ രക്തത്തില്‍ കുളിച്ചു മരിച്ച നിലയില്‍ ; 19 കാരനും പ്രായപൂര്‍ത്തിയാകാത്ത സുഹൃത്തും പിടിയില്‍
സഹോദരനുമുണ്ടായ വഴക്കു ചോദിക്കാന്‍ ചെന്ന ആണ്‍കുട്ടി ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടില്‍ രക്തത്തില്‍ കുളിച്ചു മരിച്ച നിലയില്‍ കണ്ടെത്തി.സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയും 19 വയസ്സുള്ള കൗമാരക്കാരനും അറസ്റ്റിലായി. ബുധനാഴ്ചയാണ് ഡല്‍ഹി യുപി അതിര്‍ത്തിയിലുള്ള ഇന്ദിരാപുരിയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ ആണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

സച്ചിന്‍ എന്ന കുട്ടിയാണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സൂരജ് (19) പ്രായപൂര്‍ത്തിയാകാത്ത സുഹൃത്ത് എന്നിവര്‍ അറസ്റ്റിലായത്.

സെപ്തംബര്‍ 1 ന് രാത്രി 7-8 വരെ അതുലും സൂരജും ഉള്‍പ്പെടെ 2-3 പ്രാദേശിക ആണ്‍കുട്ടികളുമായി സഹോദരന്‍ ദേവ് വഴക്കുണ്ടാക്കിയതായി ഇരയുടെ ഇളയുടെ സഹോദരന്‍ പ്രവേഷ് പോലീസിനോട് പറഞ്ഞു. ഇതു ചോദിക്കാന്‍ സച്ചിന്‍ പോയത്. തുടര്‍ന്ന് സച്ചിനെ കാണാതായതോടെ പിതാവും സഹോദരന്മാരും അന്വേഷണം നടത്തി. ഇതിനിടെ ആളൊഴിഞ്ഞ വീട്ടില്‍ രക്തത്തില്‍ കുളിച്ചു മരിച്ച നിലയില്‍ സച്ചിനെ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്തവര്‍ കുറ്റം സമ്മതിച്ചു.

Other News in this category4malayalees Recommends