ഷാര്‍ജയിലെ ചിത്രശലഭങ്ങളുടെ വീട്

ഷാര്‍ജയിലെ ചിത്രശലഭങ്ങളുടെ വീട്
അത്യപൂര്‍വമായ ചിത്രശലഭ കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍നൂര്‍ ദ്വീപിലെ ശലഭവീട്. മനോഹരമായ പ്രകൃതികാഴ്ചകളോടൊപ്പം വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രശലഭങ്ങളുടെ ജീവിതചക്രം കാണാനും പഠിക്കാനുമുള്ള അവസരം ഇവിടെയൊരുക്കിയിരിക്കുന്നു. പ്യൂപ്പകള്‍ ചിത്രശലഭങ്ങളായി രൂപാന്തരപ്പെടുന്ന വിസ്മയക്കാഴ്ച ഏതൊരു സഞ്ചാരിയുടെയും മനം കവരാന്‍ പാകത്തിലുള്ളതാണ്.

കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും തെക്കേ അമേരിക്കയില്‍ നിന്നുമെത്തിക്കുന്ന, ഇരുപത് വ്യത്യസ്ത ഇനങ്ങളിലെ നൂറുകണക്കിന് ചിത്രശലഭങ്ങളാണ് ഇവിടെയുള്ളത്. ഓരോ രണ്ടാഴ്ചയിലുമെത്തിക്കുന്ന പ്യൂപ്പകള്‍ പ്രത്യേകം സജ്ജീകരിച്ച ?ചില്ലുകൂട്ടില്‍ പരിപാലിക്കുന്നു. ദിവസങ്ങള്‍ക്കു ശേഷം ചിറകുവിടര്‍ത്തുന്ന ചിത്രശലഭങ്ങള്‍ ശലഭവീട്ടിലേക്ക് പറന്നിറങ്ങുന്നു. പ്രകൃതിയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു തയാറാക്കിയ പ്രത്യേക കെട്ടിടത്തിനകത്താണ് ശലഭവീട് ഒരുക്കിയിരിക്കുന്നത്. ഈ വീടിനകത്തൂടെ നടക്കാനും കാഴ്ചകള്‍ കാണാനും ചിത്രശലഭങ്ങളോടൊപ്പം ഫോട്ടോയെടുക്കാനുമെല്ലാം സഞ്ചാരികള്‍ക്ക് അവസരമുണ്ട്.

വിനോദവും വിജ്ഞാനവും പ്രകൃതികാഴ്ചകളും സമ്മേളിക്കുന്ന യുഎഇയിലെ തന്നെ മികച്ച വിനോദ വിജ്ഞാന കേന്ദ്രങ്ങളിലൊന്നാണ് അല്‍ നൂര്‍ ദ്വീപ്. ന?ഗരത്തിരക്കില്‍ നിന്നു മാറി പച്ചപ്പു നിറഞ്ഞ കാഴ്ചകളാസ്വദിക്കാനും വ്യത്യസ്ത ഇനം വൃക്ഷങ്ങളെക്കുറിച്ച് പഠിക്കാനുമെല്ലാം ദ്വീപില്‍ അവസരമുണ്ട്. യുഎഇയിലെ ദേശാടനപക്ഷികളുടെ പ്രധാനകേന്ദ്രങ്ങളിലൊന്നുകൂടിയാണ് അല്‍ നൂര്‍ ദ്വീപ്.

ഷാര്‍ജ നിക്ഷേപവികസന അതോറിറ്റിയുടെ (ഷുറൂഖ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍നൂര്‍ ദ്വീപ് ഖാലിദ് ല?ഗൂണിലാണ് സ്ഥിതിചെയ്യുന്നത്. രാവിലെ 9 മുതല്‍ രാത്രി 11 വരെ ദ്വീപ് കാഴ്ചകള്‍ കാണാം. ശലഭവീട് രാവിലെ 9 മുതല്‍ വൈകുന്നേരം ആറു വരെയാണ് പ്രവര്‍ത്തിക്കുക. 35 ദിര്‍ഹമാണ് ദ്വീപിലേക്കുള്ള പ്രവേശനനിരക്ക്.





Other News in this category



4malayalees Recommends