കോവിഡ് കാലത്ത് ബന്ധുവിനെ കാണാന്‍ പോയത് ; ലക്ഷങ്ങള്‍ പിഴയായി ഇരന്നുവാങ്ങി മലയാളികള്‍

കോവിഡ് കാലത്ത് ബന്ധുവിനെ കാണാന്‍ പോയത് ; ലക്ഷങ്ങള്‍ പിഴയായി ഇരന്നുവാങ്ങി മലയാളികള്‍
കോവിഡ് മാനദണ്ഡം പാലിക്കാതെ വിരുന്നു പോകുന്നവര്‍ക്ക് പണി കിട്ടും. ആതിഥേയര്‍ക്ക് 10000 ദിര്‍ഹവും (2 ലക്ഷത്തിലേറെ രൂപ) അതിഥിയ്ക്ക് ആളൊന്നിന് 5000 ദിര്‍ഹം (ഒരു ലക്ഷത്തിലേറെ) വീതവുമാണ് പിഴ ലഭിക്കുക. കഴിഞ്ഞ ദിവസം അബുദാബിയില്‍ കുടുംബ സുഹൃത്തിനെ കാണാന്‍ പോയ തൃശൂര്‍ സ്വദേശിക്കും ആതിഥേയത്വം വഹിച്ച കണ്ണൂര്‍ സ്വദേശിക്കുമാണ് പിഴ ലഭിച്ചത്.


കുറേ കാലമായി കാണാതിരുന്നവര്‍ കണ്ടപ്പോഴാണ് പണി കിട്ടിയത്. എല്ലാവരും ഒരുമിച്ചിരിക്കേ വീട്ടില്‍ സൗജന്യ കോവിഡ് പരിശോധനയ്ക്കായി എത്തിയ ആരോഗ്യ പ്രവര്‍ത്തകര്‍ക്കൊപ്പം പോലീസ് സംഘവുമുണ്ടായിരുന്നു. കുടുംബാംഗങ്ങളുടേയും സന്ദര്‍ശക വിസയില്‍ നിന്നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളുടേയുമെല്ലാം സ്രവം എടുത്തു പരിശോധിച്ചു. സുഹൃത്തും കുടുംബവും ഇവിടെയുണ്ടെന്നും അവരെ കൂടി പരിശോധിക്കുമോയെന്നും ആതിഥേയര്‍ സംഘത്തോട് ചോദിച്ചു. എമിറേറ്റ്‌സ് ഐഡി വാങ്ങി അഞ്ചംഗ കുടുംബത്തിന്റെ സ്രവം ശേഖരിച്ചു. ശേഷം പോകാന്‍ നേരത്ത് രണ്ടു കുടുംബങ്ങള്‍ക്കുമുള്ള പിഴ രേഖപ്പെടുത്തിയ രസീത് നല്‍കി. അനധികൃത കൂടിച്ചേരലിനുള്ള പിഴയാണെന്നും വിശദീകരിച്ചു. വൈകാതെ പിഴ വിവരം മൊബൈലില്‍ മെസേജായി എത്തുകയും ചെയ്തു. ലക്ഷങ്ങളാണ് കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് പിഴയായി കിട്ടിയത്.

Other News in this category



4malayalees Recommends