കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നും ആഭരണങ്ങള്‍ മോഷണം പോയതായി ആരോപണം ; സംഭവം യുപിയില്‍

കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നും ആഭരണങ്ങള്‍ മോഷണം പോയതായി ആരോപണം ; സംഭവം യുപിയില്‍
യുപിയില്‍ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്നും ആഭരണങ്ങള്‍ മോഷണം പോയതായി ആരോപണം. ഷഹ്‌റന്‍പുര്‍ ജില്ലാ സ്വദേശിയായ സ്ത്രീയുടെ ബന്ധുക്കളാണ് സരസ്വയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെതിരെ ആരോപണം ഉന്നയിച്ചെത്തിയിരിക്കുന്നത്. സ്ത്രീയെ രോഗബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് അവര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ മരണശേഷം മൃതദേഹം വിട്ടു കിട്ടിയപ്പോള്‍ ഉണ്ടായിരുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.

സംഭവത്തില്‍ പരാതിയുമായി സ്ത്രീയുടെ ഭര്‍ത്താവ് ആശുപത്രി അധികൃതരെ സമീപിച്ചിട്ടുണ്ട്. പരാതി പൊലീസിന് കൈമാറിയെന്നാണ് സരസ്വ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പള്‍ അറിയിച്ചത്. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മരണപ്പെട്ട സ്ത്രീയുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതി അനുസരിച്ച് ഇക്കഴിഞ്ഞ സെപ്റ്റബംര്‍ 15നാണ് ഇവരെ സരസ്വയിലെ കോവിഡ് ഫെസിലിറ്റി സെന്ററിലെത്തിച്ചത്. തൊട്ടടുത്ത ദിവസം മരിക്കുകയും ചെയ്തു. ഇതിന് ശേഷം മൃതദേഹം വിട്ടു നല്‍കിയപ്പോള്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്.

Other News in this category4malayalees Recommends