ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ താവളമൊരുക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍

ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് കേരളത്തില്‍ താവളമൊരുക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
കൊച്ചി: കേരളത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്ക് താവളമൊരുക്കുന്നതും അവരെ സംരക്ഷിക്കുന്നതും രാഷ്ട്രീയ നേതൃത്വങ്ങളാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ ആരോപിച്ചു.


മതമൗലീകവാദികളുടെയും ഭീകര തീവ്രവാദ പ്രസ്ഥാനങ്ങളുടെയും സ്വാധീന വലയത്തിലാണ് സംസ്ഥാനത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിന്റെ അനന്തര ഫലമാണ് സംസ്ഥാനത്തുടനീളം അക്രമങ്ങളും കൊലപാതകങ്ങളും പെരുകുന്നതും മയക്കുമരുന്നും കള്ളക്കടത്തും മാഫിയ സംഘങ്ങളും തഴച്ചു വളരുന്നതും. കാശ്മീരിനുശേഷം കേരളം ഭീകരപ്രസ്ഥാനങ്ങളുടെ കേന്ദ്രമായി വളരുന്നതു തടയുവാന്‍ സംസ്ഥാന ഭരണസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നത് ആശങ്കയുളവാക്കുന്നു.

രാജ്യത്ത് അധികാരത്തിന്റെ മറവിലുയരുന്ന മതഭീകരതയെ അടിച്ചമര്‍ത്താന്‍ ആഗോള ഭീകരവാദികളെ കൂട്ടുപിടിക്കുന്ന പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും മതമൗലീക വാദികളുടെയും നീക്കം ഇന്ത്യയുടെ ആത്മാവിനെ കുരുതികൊടുക്കും. ഭരണ സംവിധാനങ്ങളുടെ സമസ്ത മേഖലകളിലും ഉദ്യോഗസ്ഥ തലത്തിലും ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കും സ്വാധീന ശക്തികളാകാന്‍ വാതില്‍ തുറന്നുകൊടുത്തിരിക്കുന്നതിന്റെ തെളിവുകളാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഭീകര പ്രസ്ഥാനങ്ങളെ നേരിടാന്‍ സംസ്ഥാന പോലീസ് സംവിധാനം പരാജയപ്പെട്ടിരിക്കുന്നു. കുടിയേറ്റ തൊഴിലാളികളെ അതിഥിത്തൊഴിലാളികളായി ആദരിച്ച് മതമൗലീകവാദികളുടെ വോട്ടുബാങ്കുകളായി മാറ്റുവാന്‍ ശ്രമിക്കുന്നവര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്ന് വി.സി. സെബാസ്റ്റിയന്‍ പറഞ്ഞു.


Other News in this category



4malayalees Recommends