ഓര്‍മ്മകള്‍ (കവിത : ശ്രീജ മുണ്ടക്കയം )

ഓര്‍മ്മകള്‍   (കവിത :  ശ്രീജ മുണ്ടക്കയം )
മനസ്സിനുള്ളില്‍ നീറ്റലായി ഉണരുന്നു നിന്‍

മൃദൂമന്ദഹാസം....

പറയാതെ അറിയാതെ പോയൊരെന്‍ ദു:ഖ

മായ് നീ

മഞ്ഞ ദളം ഒരു അഴകായ് നിന്‍

മുടിയിഴകളില്‍ ചൂടുവാനായ്

പകല്‍ സ്വപ്ന വീഥികളില്‍ ....

കൗമാരം ഒരു പടിയായി

വന്നണയുകയായി ചൂടുപടരുമെന്‍

ഓര്‍മ്മ തന്‍ കൂട്ടായി....

ഇന്നുമെന്നും മിഴിയിണയില്‍ കാണുവാനായി

നിന്നെ ഞാനെന്‍ സഖിയാക്കി...

രാവില്‍ മറഞ്ഞ പുലരികളില്‍

യൗവനം ഒരു പുഞ്ചിരിയായി

വന്നണയുകയായി സുഖ ദിനങ്ങളില്‍

ഓര്‍മ്മ തന്‍ കൂട്ടായി ....(കവിത : ശ്രീജ മുണ്ടക്കയം )

Other News in this category4malayalees Recommends