ന്യൂയോര്‍ക്ക്: ആദിമ ക്രൈസ്തവരുടെ ഈറ്റില്ലമായ പാലായിലെ ഒരു ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച എനിക്ക് കേരളത്തിലെ ഏറ്റവും മഹാനായ എഴുത്തുകാരന്‍ പോള്‍ സക്കറിയ എന്ന എഴുത്തുകാരന്‍ പാലാ രൂപതയുടെ പരമാധ്യക്ഷനായ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ ഹിറ്റ്‌ലറിനോട് ഉപമിച്ച് എഴുതിയിരിക്കുന്നത് കണ്ടപ്പോള്‍ അല്പം പ്രതികരിച്ചില്ലെങ്കില്‍ അത് അനീതിക്കുനേരേ കണ്ണടയ്ക്കുന്നതിനു തുല്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഇതെഴുതുന്നത്.
ദൈവ വിശ്വാസം ഉണ്ടെങ്കിലും ഇല്ലെങ്കിലും നല്ലൊരു എഴുത്തുകാരന്‍ സമൂഹത്തില്‍ നടമാടുന്ന അനീതികള്‍ കണ്ടില്ലെന്നു നടിക്കുന്നതും, ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും സമൂഹത്തെ നശിപ്പിക്കാനിടയുള്ള തിന്മകള്‍ക്കും അനുകൂലമായി നില്‍ക്കുന്നതും ഒരുപക്ഷെ ഭീകര പ്രവര്‍ത്തകരെ ഭയന്നിട്ടോ, അതല്ലെങ്കില്‍ അവര്‍ക്ക് അനുകൂലമായി നിന്നാല്‍ തനിക്ക് രക്ഷപെടാന്‍ സാധ്യതയുണ്ടെന്നു മനസിലാക്കിയതുകൊണ്ടോ ആണെന്നു കരുതേണ്ടിയിരിക്കുന്നു. പോള്‍ സക്കറിയ എന്ന മഹാനായ എഴുത്തുകാരന്‍ ഒരു പാലാക്കാരന്‍ കൂടി ആണെന്നുള്ള സത്യം തുറന്നു പറഞ്ഞുകൊള്ളട്ടെ.
ഒരു പാലാക്കാരനുനേരേ ഭീകരരുടെ കടന്നാക്രമണമുണ്ടായപ്പോള്‍ അതു കണ്ടില്ലെന്നു നടിക്കാന്‍ പാലാക്കാരുടെ രക്തമുള്ള എനിക്കാവുന്നില്ല. ചുരുക്കത്തില്‍ പോള്‍ സക്കറിയയുടെ എഴുത്തു കണ്ടപ്പോള്‍ അദ്ദേഹത്തെ വളരെയധികം മാനിച്ചിരുന്ന എനിക്ക് അദ്ദേഹത്തോട് യോജിക്കാന്‍ കഴിയാതെപോയി. ബിഷപ്പിനെ ജര്‍മ്മന്‍ ഹിറ്റ്‌ലറോട് ഉപമിച്ചു എന്നു മാത്രമല്ല, അദ്ദേഹത്തെ പുരോഹിത മാഫിയയുടെ തലവനായി ചിത്രീകരിക്കാനും പോള്‍ സക്കറിയ മടികാണിച്ചില്ല. ഒരുപക്ഷെ മുസ്‌ലീം സമൂഹത്തിന്റെ മുഴുവന്‍ ആരാധനാപാത്രം ആകാമെന്നുള്ള വ്യാമോഹമായിരിക്കാം എഴുത്തുകാരന്‍ പോള്‍ സക്കറിയയെ അതിനു പ്രേരിപ്പിച്ചതെന്ന് നമുക്കനുമാനിക്കാം.
കേരളത്തിലെ ഏറ്റവും വലിയ എഴുത്തുകാന്‍ പാലാ രൂപതാധ്യക്ഷനെതിരേ തന്റെ തൂലിക ചലിപ്പിച്ചതുകൊണ്ടായിരിക്കാം ഇന്ത്യയിലെ കത്തോലിക്കരുടെ കോട്ടയും, തീര്‍ത്ഥാടകരുടെ കേന്ദ്രവുമായ പാലാ രൂപതയുടെ കേന്ദ്രത്തില്‍ കടന്നാക്രമണം നടത്താന്‍ മുസ്‌ലീം ഭീകരവാദികള്‍ക്ക് ഉത്തേജനം ലഭിച്ചതെന്നും കരുതാം.
ഇന്ത്യയിലെ സീറോ മലബാര്‍ സഭയുടെ കേന്ദ്രമാണ് പാലാ എന്നോര്‍ക്കണം. പാലായിലുള്ള വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരെ വിശ്വാസികള്‍ വന്നുകൊണ്ടിരിക്കുന്നു.
പാലാ രൂപതയില്‍പ്പെട്ട ഏറെക്കുറെ 10 ലക്ഷത്തോളം വിശ്വാസികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നുണ്ടെന്നും, പാലായിലെ സംഭവ വികാസങ്ങള്‍ വളരെ ഗൗരവത്തോടെ വീക്ഷിക്കുമെന്നുള്ള കാര്യം എഴുത്തുകാരന്‍ പോള്‍ സക്കറിയ മനസിലാക്കിയാല്‍ നന്നായിരിക്കും. ഇതോടെ പോള്‍ സക്കറിയയ്ക്ക് പാലായില്‍ ഉണ്ടായിരുന്ന സ്ഥാനം ഇല്ലാതായി എന്നു പാലാക്കാരായ ഞങ്ങള്‍ വിശ്വസിക്കുന്നു.
ഒരുപക്ഷെ പോള്‍ സക്കറിയയുടെ എഴുത്ത് കണ്ടതുകൊണ്ടാവാം മറ്റേതോ ക്രൈസ്തവ സഭയിലെ ഒരു മെത്രാന്‍ പാലാ ബിഷപ്പിന്റെ പ്രയോഗം തെറ്റി എന്നു ഏതോ അജ്ഞാത കേന്ദ്രത്തിലിരുന്ന് കമന്റടിച്ചതെന്നു കരുതുന്നു. 'കുണ്ടില്‍ ചാടിയ ചുണ്ടെലിയെപ്പോലെ' അങ്ങേര്‍ ഒരു കമന്റും പാസാക്കി 'സഭ ജാഗ്രത' എന്ന്. ഏതായാലും അങ്ങേരുടെ പിന്നില്‍ 10 ലക്ഷം പോയിട്ട് ഒരു ലക്ഷം പോലും കാണുമെന്നു തോന്നുന്നില്ല.
ഇനി കാര്യത്തിലേക്ക് കടക്കാം. ലൗ ജിഹാദും, നാര്‍ക്കോട്ടിക് ജിഹാദും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന ഒരു ഭരണകക്ഷിയും, പ്രതിപക്ഷവുമാണ് കേരളം ഇത്തരത്തില്‍ ആക്കിത്തീര്‍ത്തതെന്ന് തുറന്നു സമ്മതിക്കാന്‍ എന്താണിത്ര മടി. എത്രയോ യുവതികളെയാണ് ഐസ്‌ക്രീം, ജ്യൂസ് എന്നിവയിലൂടെ മയക്കുമരുന്ന് കൊടുത്ത് അവരുടെ ചാരിത്ര്യം നശിപ്പിച്ച് അവരെ വഴിയാധാരമാക്കുന്നത്. ഇതിനു മുമ്പ് മുസ്‌ലീം നേതാക്കള്‍ വരെ ഇത്തരത്തിലൂള്ള ഹീന പ്രവര്‍ത്തികള്‍ക്ക് കൂട്ടുനിന്നു എന്നു കേരള ജനത കണ്ടുകഴിഞ്ഞതാണ്. 3000 കോടിയുടെ മയക്കുമരുന്ന് കേരളത്തില്‍ നിന്നു മാത്രമായി പിടിച്ചു എന്നും, ഇന്ത്യയില്‍ വരുന്ന മയക്കുമരുന്നിന്റെ 80 ശതമാനവും കേരളത്തിലേക്കാണ് പോകുന്നതെന്നും ഇന്ത്യാ ഗവണ്‍മെന്റിന്റെ കണക്കുകളില്‍ നിന്നും കാണുന്നു. എന്നിട്ടും പിണറായി സര്‍ക്കാര്‍ അതു കണ്ടില്ലെന്നു നടിക്കുന്നത് എന്തുകൊണ്ട്. മൂവാറ്റുപുഴ നിര്‍മല കോളജിലെ പ്രൊഫസര്‍ ടി.ജെ. ജോസഫിന്റെ കൈയ്യും കാലും വെട്ടിയവരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ഇനിയും പിണറായി സര്‍ക്കാര്‍ തുടരുന്നതെങ്കില്‍ കേരളം താമസിയാതെ രണ്ടാം വിമോചന സമരത്തിലേക്ക് നീങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. 1958 59 കാലഘട്ടത്തില്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ആദ്യത്തെ മന്ത്രിസഭയെ താഴെയിറക്കിയത് മുഖ്യമായും പാലാക്കാരായ കത്തോലിക്കരും, മന്നത്തു പദ്മനാഭന്റെ നേതൃത്വത്തിലുള്ള ഹൈന്ദവ സമൂഹവും ആയിരുന്നു എന്നും, കേരളത്തിലെ പ്രബുദ്ധരായ ക്രൈസ്തവരും, ഹൈന്ദവ സമൂഹവും ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ കാഹളം കേരളത്തില്‍ നിന്നും മുഴങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു എന്നും പറഞ്ഞുകൊള്ളട്ടെ.
ലൗ ജിഹാദികളേയും, നാര്‍ക്കോട്ടിക് ജിഹാദികളേയും പൂര്‍ണ്ണമായും കേരള മണ്ണില്‍ നിന്നും തുടച്ചു നീക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ അനധിവിദൂര ഭാവിയില്‍ കേരള മന്ത്രിസഭ തന്നെ നിലംപതിക്കുമെന്നും മുസ്‌ലീം ഭരണത്തിന് അറുതിവരുത്തിക്കൊണ്ട് ക്രൈസ്തവ ഹൈന്ദവ നേതൃത്വത്തിലുള്ള ഒരു ഭരണം ഉറപ്പാണെന്നും, അതിന്റെ ധ്വനികള്‍ പുറംലോകത്ത് എത്തിക്കഴിഞ്ഞു എന്നുമുള്ള യാഥാര്‍ത്ഥ്യം മനസിലാക്കിക്കൊള്ളുക.
എല്ലാക്കാലത്തും സംഭവിച്ചിരുന്നതുപോലെ ക്രൈസ്തവരുടെ ഇടയിലും, ഹൈന്ദവരുടെ ഇടയിലും ധാരാളം പോരായ്മകളും തെറ്റുകുറ്റങ്ങളും സംഭവിച്ചിട്ടുണ്ട് എന്നതു ശരിതന്നെ. പക്ഷെ, ലൗ ജിഹാദിനെപ്പോലെയും, നാര്‍ക്കോട്ടിക് ജിഹാദിനെപ്പോലെയും അവയൊന്നും സമൂഹത്തെ അത്രമാത്രം സാരമായി ബാധിച്ചിട്ടില്ല എന്നതാണ് വാസ്തവം. ക്രിസ്ത്യാനികളുടെ ഇടയിലും, ഹിന്ദുക്കളുടെ ഇടയിലുമുള്ള ഭിന്നതകള്‍ തീരാന്‍ നേതൃത്വത്തിലുള്ള മാറ്റത്തിലൂടെ സാധ്യമാകും. നല്ല നേതൃത്വം വന്നുകഴിഞ്ഞാല്‍ നിമിഷനേരം കൊണ്ട് കാറ്റിന്റെ ഗതി മാറുമെന്നും, ഇന്നത്തെ കൂട്ടുകക്ഷി ഭരണം താഴെ വീഴുമെന്നും മനസിലാക്കിയാല്‍ നല്ലത്.
ഭരണം മാറി മാറി വന്നാലും സഭ എന്നും നിലനില്‍ക്കുമെന്നും വിശ്വാസികള്‍ സംഘടിച്ചാല്‍ രാഷ്ട്രീയത്തിന്റെ ഗതി മാറുമെന്നും രാഷ്ട്രീയ നേതാക്കള്‍ മനസിലാക്കിയാല്‍ നല്ലത്.
ഞങ്ങളുടെ സഭാധ്യക്ഷനായ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നാര്‍ക്കോട്ടിക് ജിഹാദിനെതിരേ ശബ്ദമുയര്‍ത്താന്‍ തയാറായത് അദ്ദേഹം ഒരു നല്ല ഇടയനായതുകൊണ്ടാണ്. അദ്ദേഹത്തെ തൊട്ടുകളിക്കാന്‍ തുനിയുന്നവര്‍ അവര്‍ക്ക് തന്നെ കെണിയൊരുക്കുകയാവും ചെയ്യുന്നതെന്നും ഓര്‍ത്തുകൊള്ളുക.
എല്ലാ മുസ്‌ലീങ്ങളും ഒരു പോലെ ആണെന്ന് കരുതുന്നതും തെറ്റാണ്. മറ്റ് മതസ്ഥരേക്കാള്‍ എത്രയോ മനുഷ്യത്വമുള്ള മുസ്‌ലീമുകളെ എനിക്ക് നന്നായിട്ടറിയാം. പക്ഷെ 'ഒരുത്തന്‍ പാപകര്‍മ്മം ചെയ്തീടുകില്‍ അതിന്‍ ഫലം പരക്കെയുള്ള മഹാജനങ്ങള്‍ക്കൊക്കെത്തട്ടും' എന്ന മഹദ് വചനം പോലെ അത് മുസ്‌ലീം സമൂഹത്തെയാകെ ബാധിച്ചെന്നുമിരിക്കും. അതിനാല്‍ ഇനിയെങ്കിലും വിവേകത്തോടെ ഭീകര പ്രവര്‍ത്തനങ്ങളെയും മറ്റ് തിന്മകളേയും സമൂഹത്തില്‍ നിന്നും പിഴുതെറിയാന്‍ ശ്രമിക്കുക. അതായിരിക്കും ഉത്തമം. ചുരുക്കത്തില്‍ പാലാക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'കുലയില്‍ തൊട്ടാല്‍ കുല വാടും' എന്നു മനസിലാക്കാന്‍ കഴിവുള്ളവര്‍ മനസിലാക്കിക്കൊള്ളുക. അനീതികള്‍ക്കെതിരേ ജാഗരൂകരായിരിക്കണം.
നല്ല ഇടയനായ പാലാ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് സത്യം തുറന്നുപറഞ്ഞതിന് അഭിനന്ദനങ്ങള്‍!
(തോമസ് കൂവള്ളൂര്‍)