കോവിഡ് വാക്‌സിന്‍ ; അബുദാബിയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ അധ്യാപകരും

കോവിഡ് വാക്‌സിന്‍ ; അബുദാബിയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ അധ്യാപകരും
അബുദാബിയിലെ പബ്ലിക് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാമെന്ന് അധികൃതര്‍. യുഎഇ ഉള്‍പ്പെടെ നാല് അറബ് രാജ്യങ്ങളില്‍ ട്രയല്‍ നടത്തിയ വാക്‌സിന്‍ ലഭിക്കുന്നതിനുള്ള മുന്‍ഗണനാ വിഭാഗത്തില്‍ പബ്ലിക് സ്‌കൂളുകളിലെ അധ്യാപകര്‍, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ ,ഇവരുടെ അടുത്ത കുടുംബാംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി.

സ്‌കൂള്‍ പ്രിന്‍സിപ്പള്‍മാര്‍ക്ക് ഔദ്യോഗിക സര്‍ക്കുലര്‍ നല്‍കി. കോവിഡ് പോരാട്ടത്തിലെ മുന്നണിപ്പോരാളികള്‍ വാക്‌സിന്‍ നല്‍കാന്‍ യുഎഇ അടിയന്തര അനുമതി നല്‍കിയിരുന്നു. പിന്നാലെ മുന്‍ഗണനാ വിഭാഗത്തില്‍ അധ്യാപകരേയും സ്‌കൂള്‍ ജീവനക്കാരേയും കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends