വണ്ണം കുറയ്ക്കുവാന്‍

വണ്ണം കുറയ്ക്കുവാന്‍
വണ്ണം കുറയ്ക്കുവാന്‍ എളുപ്പമാര്‍ഗ്ഗം തേടുന്നവരുടെ എണ്ണം കൂടിവരുന്നു. ഭക്ഷണനിയന്ത്രണമോ വ്യായാമമോ നല്ല ശീലങ്ങളോ ഒന്നും പറ്റില്ല.പകരം ഗുളിക വല്ലതും തന്നാല്‍ കഴിക്കാം എന്നാണ് പലരും ഡോക്ടറെ സമീപിക്കുമ്പോള്‍ പറയുന്നത്.

വണ്ണം കുറയ്ക്കണമെന്ന് തീവ്രമായ ആഗ്രഹം ഉള്ളവര്‍ പോലും അല്‍പദിവസം അതിനായുള്ള പരിശ്രമങ്ങള്‍ നടത്തുന്നതല്ലാതെ അവ തുടര്‍ച്ചയായി ശ്രദ്ധിക്കുന്നില്ലെന്നു കാണാം.

ചിലതരം തൈറോയ്ഡ് രോഗങ്ങള്‍, ചില മരുന്നുകള്‍, ജനിതക വൈകല്യങ്ങള്‍, അമിതഭക്ഷണം, പാരമ്പരൃം, ജീവിതശൈലി വ്യതിയാനങ്ങള്‍, അദ്ധ്വാനം വളരെ കുറവുള്ള ജീവിത രീതിയും ജോലിയും എന്നിവയെല്ലാം വണ്ണം കൂടുവാന്‍ കാരണമാകുന്നു.ശരീരത്തിന്റെ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകുന്നു.

എന്നാല്‍ പൊണ്ണത്തടിയുള്ള പലരും അത് കാരണമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് ബോധവാന്മാരല്ല.അവര്‍ ഇപ്പോഴും ഡോക്ടറെ സമീപിക്കുന്നത് കുടവണ്ടി കുറയ്ക്കുവാന്‍ വല്ല മരുന്നോ ഒറ്റമൂലി പ്രയോഗമോ ഉണ്ടോ എന്ന് അന്വേഷിക്കുവാനാണ്.

വണ്ണക്കൂടുതല്‍ എന്നതിന്റെ അടുത്ത ഘട്ടമാണ് പൊണ്ണത്തടി

നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്നതിനാലും, ജീവിതനിലവാരം ഗണ്യമായ രീതിയില്‍ തകിടം മറിക്കുവാന്‍ സാധ്യതയുള്ളതുകൊണ്ടും, പല രോഗങ്ങളുടെയും കൂട്ടത്തില്‍ പൊണ്ണത്തടി കൂടി ഉണ്ടെങ്കില്‍ ചികിത്സ തന്നെ ദുഷ്‌കരമാകും എന്നതിനാലും ചെറിയ പ്രായം മുതല്‍ വണ്ണം അമിതമായി വര്‍ദ്ധിക്കാതിരിക്കുവാന്‍ പ്രയത്‌നിച്ചു കൊണ്ടിരിക്കുക തന്നെ വേണം.കുട്ടികള്‍ക്ക് വണ്ണമുണ്ടെങ്കില്‍ ആരോഗ്യമുണ്ട് എന്ന രക്ഷിതാക്കളുടെ വിചാരം മാറ്റണം.

ഉപവാസം, പ്രസവം എന്നിവയ്ക്കുശേഷം ശരീരത്തെ പോഷിപ്പിക്കുന്ന ആഹാരം ശീലിക്കുകയും അദ്ധ്വാനം കുറയ്ക്കുകയും ചെയ്താല്‍ കഴിക്കുന്ന ഭക്ഷണം ശരീരത്തില്‍ കാണും എന്ന് തന്നെ പറയേണ്ടി വരും. അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണം ഉപയോഗിക്കുന്നത് കാരണമുണ്ടാകുന്ന നെഞ്ചിരിച്ചില്‍ വിശപ്പാണെന്ന് തെറ്റിദ്ധരിച്ച് ഇടയ്ക്കിടയ്ക്ക് ധാരാളമായി ഭക്ഷണം കഴിക്കുന്നവര്‍ക്ക് വണ്ണം വര്‍ദ്ധിക്കുകതന്നെ ചെയ്യും.

വണ്ണം കുറയണമെന്ന് ആഗ്രഹമുള്ളവര്‍ ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, മാംസം,തണുപ്പിച്ച ഭക്ഷണം ,മധുരം,പകലുറക്കം എന്നിവ പരമാവധി ഒഴിവാക്കണം.

പായസം,ഉഴുന്ന്,ഏത്തപ്പഴം,പാലുല്‍പ്പന്നങ്ങള്‍,മുട്ട,എണ്ണയില്‍ വറുത്തവ എന്നിവയും വളരെ മിതമായി മാത്രമേ ഉപയോഗിക്കാവൂ.

വ്യായാമമില്ലായ്മ, ഭക്ഷണ നിയന്ത്രണമില്ലായ്മ, ശരിയല്ലാത്ത ജീവിതചര്യ, അമിത വണ്ണത്തിന് കാരണമാകുന്ന മരുന്നുകളുടെ ഉപയോഗം എന്നിവയ്ക്ക് ദീര്‍ഘനാള്‍ ശ്രദ്ധയോടെപരിഹാരം തേടുന്നവര്‍ക്ക് ആകര്‍ഷകമായ ആ കൃതിയോടെ ആരോഗ്യവാനായി ജീവിക്കാം.


ഡോ. ഷര്‍മദ് ഖാന്‍


സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍


ആയുര്‍വേദ ഡിസ്‌പെന്‌സറി


ചേരമാന്‍ തുരുത്ത്


തിരുവനന്തപുരം .


Tel Tel9447963481

Other News in this category4malayalees Recommends