താമസരേഖാ കാലാവധി അവസാനിച്ച മുപ്പതിനായിരത്തോളം പേര്‍ പ്രതിദിനം രണ്ട് ദിനാര്‍ വീതം പിഴയടക്കേണ്ടിവരും

താമസരേഖാ കാലാവധി അവസാനിച്ച മുപ്പതിനായിരത്തോളം പേര്‍ പ്രതിദിനം രണ്ട് ദിനാര്‍ വീതം പിഴയടക്കേണ്ടിവരും
സെപ്റ്റംബര്‍ ഒന്നിന് ശേഷം താമസരേഖാ കാലാവധി അവസാനിച്ച മുപ്പതിനായിരത്തോളം പേര്‍ രാജ്യത്ത് കഴിയുന്നതായും ഇവര്‍ പ്രതിദിനം രണ്ട് ദിനാര്‍ വീതം പിഴ അടക്കണമെന്നും സുരക്ഷാ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ആര്‍ട്ടിക്കിള്‍ 14 പ്രകാരം കുടിയേറ്റ വിഭാഗത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് സ്‌പോണ്‍സര്‍മാര്‍ വിസാ കാലാവധി പുതുക്കുന്നതില്‍ വരുത്തിയ വീഴ്ച മൂലമാണ് ഇത്രയധികം വിദേശികളുടെ താമസരേഖ റദ്ദായിട്ടുള്ളതെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം, കുവൈത്ത് മന്ത്രാലയമാണ് താമസരേഖാ കാലാവധി അവസാനിച്ചവരുടെ കണക്കുകള്‍ വെളിപ്പെടുത്തിയത്. കൂടാതെ കാലാവധി അവസാനിച്ച താമസരേഖ പുതുക്കുന്നതിനോ, താത്കാലികമായി വിസാ കാലാവധി നീട്ടുന്നതിനോ ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

നിലവില്‍ ആര്‍ട്ടിക്കിള്‍ 14 പ്രകാരം രാജ്യത്തു തുടരുന്ന വിദേശികളുടെ താമസരേഖ നവംബര്‍ 30 വരെ താമസ കാലാവധി സ്വമേധയാ നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ഓഗസ്റ്റ് 31 ന് ശേഷം കാലാവധി അവസാനിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമല്ല. ഇത്തരത്തില്‍ രാജ്യത്ത് കഴിയുന്നവരില്‍ നിന്നും പ്രതി ദിനം രണ്ട് ദിനാര്‍ വീതം പിഴ ഈടാക്കുമെന്നുംഅധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Other News in this category



4malayalees Recommends