കോവിഡ് പ്രതിസന്ധി ; യുഎഇയിലെ കമ്പനികള്‍ 30 ശതമാനം ജീവനക്കാരെ കുറക്കാനുമുള്ള പദ്ധതികളിലെന്ന് റിപ്പോര്‍ട്ട്

കോവിഡ് പ്രതിസന്ധി ; യുഎഇയിലെ കമ്പനികള്‍ 30 ശതമാനം ജീവനക്കാരെ കുറക്കാനുമുള്ള പദ്ധതികളിലെന്ന് റിപ്പോര്‍ട്ട്
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് യുഎഇയിലെ 20 ശതമാനം കമ്പനികളും ശമ്പളം മരവിപ്പിക്കാനും 30 ശതമാനം ജീവനക്കാരെ കുറക്കാനുമുള്ള പദ്ധതികളുണ്ടെന്ന് കണ്‍സള്‍ട്ടന്‍സി മെര്‍സര്‍ നടത്തിയ വാര്‍ഷിക സര്‍വേയില്‍ കണ്ടെത്തി. കോവിഡ് പ്രതിസന്ധിഘട്ടത്തെ യുഎഇയിലെ ബിസിനസുകള്‍ നേരിട്ടതിനെക്കുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ചില വന്‍കിട ബിസിനസുകള്‍ ഇതിനകം തന്നെ ജീവനക്കാരെ കുറയ്ക്കുന്നതിനോടൊപ്പം ശമ്പളം 3050 ശതമാനത്തോള്ളം വെട്ടികുറച്ചിട്ടുണ്ട്. ഭൂരിഭാഗം കമ്പനികളും താല്‍കാലികമായിട്ടാണ് 10 ശതമാനത്തോളം ശമ്പളം വെട്ടിക്കുറച്ചത്. 30 ശതമാനം കമ്പനികളും അവരുടെ തൊഴില്‍ അവസരങ്ങള്‍ ശരാശരി 10 ശതമാനം വെട്ടികുറയ്ക്കാന്‍ ആലോചിക്കുന്നുണ്ട്. അതോടൊപ്പം ചില്ലറ വില്‍പ്പന വ്യാപാരത്തില്‍ ഡിസംബര്‍/ജനുവരിയില്‍ പ്രതീക്ഷിക്കുന്നതുപോലെ വില്‍പന നടന്നില്ലെങ്കില്‍ പിരിച്ചുവിടല്‍ സാധ്യതയും നിലനില്‍ക്കുന്നുണ്ട്. അതേസമയം 2021ലും ഈ അനിശ്ചിതത്വം തുടരുകയാണെങ്കില്‍ യുഎഇ കമ്പനികള്‍ സ്വീകരിച്ചിട്ടുള്ള സ്ഥിര നയങ്ങളില്‍ നിന്ന് പുതിയ കച്ചവട തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യേണ്ടി വരുന്നതാണ്.



Other News in this category



4malayalees Recommends