സ്വര്‍ണക്കടത്ത് കേസ് ; യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റിന് അറസ്റ്റ് വാറണ്ട്

സ്വര്‍ണക്കടത്ത് കേസ് ; യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റിന് അറസ്റ്റ് വാറണ്ട്
നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ അക്കൗണ്ടന്റ് ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അല്‍ ഷൗക്രിക്ക് അറസ്റ്റ് വാറണ്ട്. കൊച്ചി സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കള്ളക്കടത്ത് കേസില്‍ മൂന്നാം പ്രതിയാണ് ഖാലിദ്.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന, സരിത് എന്നിവരുമായി ചേര്‍ന്ന് ഖാലിദ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കോണ്‍സുലേറ്റിലെ സാമ്പത്തിക വിനിമയങ്ങളുടെ ചുമതലക്കാരന്‍ കൂടിയാണ് ഖാലിദ്. ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Other News in this category



4malayalees Recommends