യുഎസ് പ്രസിഡന്റായി അധികാരമേറ്റ് നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ ത്രീ പാര്‍ട്ട് പ്ലാനിലൂടെ കോവിഡിനെ തുരത്തുമെന്ന് ജോയ് ബൈഡന്‍; മാസ്‌കിംഗ്, വാക്‌സിനേഷന്‍സ്, സ്‌കൂളുകള്‍ തുറക്കല്‍ എന്നിവയ്ക്ക് മുന്‍ഗണന; നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് മില്യണ്‍ വാക്‌സിനുകള്‍

യുഎസ് പ്രസിഡന്റായി അധികാരമേറ്റ് നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ ത്രീ പാര്‍ട്ട് പ്ലാനിലൂടെ കോവിഡിനെ തുരത്തുമെന്ന് ജോയ് ബൈഡന്‍; മാസ്‌കിംഗ്, വാക്‌സിനേഷന്‍സ്, സ്‌കൂളുകള്‍ തുറക്കല്‍ എന്നിവയ്ക്ക് മുന്‍ഗണന; നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് മില്യണ്‍ വാക്‌സിനുകള്‍

യുഎസ് പ്രസിഡന്റായി അധികാരമേറ്റ് നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ ഏത് വിധത്തിലാണ് കോവിഡിനെ നേരിടുകയെന്ന് വിശദമാക്കി നിയുക്ത പ്രസിഡന്റ് ജോയ് ബൈഡന്‍ രംഗത്തെത്തി. ഇത് പ്രകാരം നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ നൂറ് മില്യണ്‍ കോവിഡ് വാക്‌സിന്‍ ഷോട്ടുകള്‍ വിതരണം ചെയ്യുമെന്നും ബൈഡന്‍ വാഗ്ദാനം ചെയ്യുന്നു. കോവിഡിനെ നേരിടുന്നതിനായി മാസ്‌കിംഗ്, വാക്‌സിനേഷന്‍സ്, സ്‌കൂളുകള്‍ തുറക്കല്‍ എന്നിവയടങ്ങിയ ത്രീ പാര്‍ട്ട് പ്ലാന്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ബൈഡന്‍ ഇക്കാര്യം വിശദീകരിച്ചിരിക്കുന്നത്.


ഈ മൂന്ന് ലക്ഷ്യങ്ങള്‍ നേടിയെടുക്കലിന് ആദ്യത്തെ നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ താന്‍ മുന്‍ഗണനയേകി കോവിഡിനെ രാജ്യത്ത് നിന്ന് തുരത്തുമെന്നാണ് പുതിയ പ്രസിഡന്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡെലാവേറിലെ വില്‍മിന്‍ഗ്ടണില്‍ റിപ്പോര്‍ട്ടര്‍മാരോട് സംസാരിക്കവേയാണ് ബൈഡന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് രോഗത്തിന്റെ ഗതി മാറ്റാനാവുമെന്നും രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനാവുമെന്നും തനിക്കുറപ്പുണ്ടെന്നാണ് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്.

യുഎസിലെ മുതിര്‍ന്ന ഇന്‍ഫെക്ഷ്യസ് ഡിസീസ് എക്‌സ്പര്‍ട്ടായ ഡോ. അന്തോണി ഫൗസിയുമായി കൂടിയാലോച്ചാണീ ത്രീ പാര്‍ട്ട് പ്ലാനിന് രൂപം കൊടുത്തിരിക്കുന്നതെന്നും ബൈഡന്‍ വെളിപ്പെടുത്തുന്നു.മാക്‌സിലൂടെ കോവിഡിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഫെഡറല്‍ ബില്‍ഡിംഗുകള്‍, ഇന്റര്‍സ്‌റ്റേറ്റ് യാത്രകള്‍ക്കുള്ള വിമാനങ്ങള്‍, ബസുകള്‍, ട്രെയിനുകള്‍, തുടങ്ങിയവയിലും മാസ്‌ക് നിര്‍ബന്ധമായി ധരിക്കാന്‍ നിര്‍ദേശം നല്‍കുമെന്നും ബൈഡന്‍ പറയുന്നു. ഓരോ സ്‌റ്റേറ്റുകളിലും സിറ്റികളിലും ഇത് നിര്‍ബന്ധമാക്കുന്നതിന് ഗവര്‍ണര്‍മാര്‍ , മേയര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നിയുക്ത പ്രസിഡന്റ് വ്യക്തമാക്കുന്നു.

കോവിഡിന് ഏറ്റവും വള്‍നറബിളായവര്‍ക്ക് എത്രയും വേഗം വാക്‌സിന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ബൈഡന്‍ പറയുന്നത്. ഇതിന്റെ ഭാഗമായി ഹെല്‍ത്ത് കെയര്‍ പഴ്‌സണലുകള്‍,, ലോംഗ് കെയറില്‍ കഴിയുന്നവര്‍, എഡ്യുക്കേറ്റര്‍മാര്‍ തുടങ്ങിയവര്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കും. സ്‌കൂളുകളിലേക്ക് കുട്ടികളെ സുരക്ഷിതരായി എത്തിക്കുന്നതിന് വര്‍ധിച്ച മുന്‍ഗണനയാണേകുന്നതെന്നാണ് അദ്ദേഹം തന്റെ ത്രീ പാര്‍ട്ട് പ്ലാനിന്റെ ഭാഗമായി എടുത്ത് കാട്ടുന്നത്.

Other News in this category



4malayalees Recommends