യുഎഇയില്‍ പകുതി വിദ്യാര്‍ത്ഥികള്‍ അടുത്താഴ്ച മുതല്‍ സ്‌കൂളുകളിലെത്തും

യുഎഇയില്‍ പകുതി വിദ്യാര്‍ത്ഥികള്‍ അടുത്താഴ്ച മുതല്‍ സ്‌കൂളുകളിലെത്തും
യു.എ.ഇയിലെ സ്‌കൂളുകളില്‍ ഉയര്‍ന്ന ക്ലാസുകളിലെ പകുതി വിദ്യാര്‍ഥികള്‍ അടുത്തയാഴ്ച മുതല്‍ സ്‌കൂളുകളിലെത്തും. വിദ്യാഭ്യാസ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം പത്ത് ലക്ഷം പിന്നിട്ടു. മുഴുവന്‍ മുന്‍നിര പോരാളികള്‍ക്കും വാക്‌സിന്‍ നല്‍കുന്ന നടപടി പൂര്‍ത്തിയായി.

ഒമ്പത് മുതല്‍ 12 വരെ ക്ലാസുകളിലെ പകുതി വിദ്യാര്‍ഥികളെയെങ്കിലും ഈ മാസം 17 മുതല്‍ സ്‌കൂളില്‍ തിരികെ എത്തിക്കാനാണ് യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല സ്‌കൂളുകള്‍ക്കായിരിക്കും. അബൂദബിയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങിയിട്ടും ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി തുടരുന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന വിദ്യാര്‍ഥികളെയെങ്കിലും സ്‌കൂളിലെത്തിക്കാന്‍ ശ്രമം ശക്തമാക്കുന്നത്

Other News in this category



4malayalees Recommends