കനേഡിയന്‍ മലയാളീ നിര്‍മ്മാതാക്കളുടെ 'മഹത്തായ ഭാരതീയ അടുക്കള' ജനുവരി 15 നു പ്രേക്ഷകരിലേക്കെത്തുന്നു.

കനേഡിയന്‍ മലയാളീ നിര്‍മ്മാതാക്കളുടെ 'മഹത്തായ ഭാരതീയ അടുക്കള' ജനുവരി 15 നു പ്രേക്ഷകരിലേക്കെത്തുന്നു.
എഡ്മണ്‍റ്റെന്‍: സൂരജ് വെഞ്ഞാറമൂടും നിമിഷ സജയനും ജോഡി ആയി അഭിനയിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' ജനുവരി 15 നു നീസ്ട്രീം ഓടിടി പ്ലാറ്റഫോമില്‍ റിലീസ് ചെയ്യുകയാണ്. കുഞ്ഞുദൈവം, രണ്ടു പെണ്‍കുട്ടികള്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജോ ബേബിയാണ്, ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ കുടുംബങ്ങളുടെ അടിസ്ഥാനമായ അടുക്കളയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃതം രൂപപ്പെടുത്തിയിരിക്കുന്നതു. തൊണ്ടിമുതലും ദൃസാക്ഷിയും മുതല്‍ പരിചിതമായ സൂരജ് നിമിഷ കൂട്ടുകെട്ടിന്റെ പൊലിമ ഈ അടുക്കളയിലും ഫലപ്രദമായി ഉപയോഗിച്ചീട്ടുണ്ട്.

കാനഡയിലെ പുതുതലമുറ സിനിമ പ്രവര്‍ത്തകരില്‍ പ്രമുഖരായ ഡിജോ അഗസ്റ്റിനും, വിഷ്ണു രാജനും ആണ്, ജോമോന്‍ ജേക്കബിനും സലിം രാജിനും ഒപ്പം ഈ ചിത്രം നിര്‍മ്മിക്കുന്നത്. നടനും, സംവിധായകനുമായ സിദ്ധാര്‍ഥ് ശിവയുടെ (വര്‍ത്തമാനം, കൊച്ചൗവ പൗലോ അയ്യപ്പ കൊയ്‌ലോ) സംവിധാന സഹായിയായി പ്രവര്‍ത്തിച്ച ഡിജോ, എഡ്മിന്റണിലെ സിനിമ ടെലിഫിലിം മേഖലയിലെ അഭിനേതാവും, നിര്‍മ്മാതാവുമാണ്. ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ കനേഡിയന്‍ താറാവുകള്‍ എന്ന ടെലിഫിലിമില്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചീട്ടുള്ള ആളാണ് വിഷ്ണു രാജന്‍. വിഷ്ണു സംവിധാനം ചെയ്ത, ഡിജോയും കൂട്ടരും അഭിനയിച്ച, വളി എന്ന ചിത്രം പത്തു ദിവസത്തിനുള്ളില്‍, പത്തു ലക്ഷം പേരാണ് കണ്ടത്; ചിത്രത്തിന്റെ യൂറ്റൂബിലെ പ്രേക്ഷകരുടെ എണ്ണം മൂന്നു ദശലക്ഷം കവിഞ്ഞു.

അടുക്കളയിലെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് സാലു കെ ജോര്‍ജ് ആണ്. എഡിറ്റിംഗ് ഫ്രാന്‍സിസ് ലൂയിസും, സംഗീതം സൂരജ് ആര്‍ കുറുപ്പും ആണ്. കുതിച്ചുയരുന്ന ഓടിടി പ്ലാറ്റഫോമിലെ പുതുമുഖമായ നീസ്ട്രീം ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ആഗോള മലയാളികള്‍ക്ക് വിനോദമാധ്യമങ്ങള്‍ എത്തിച്ചു നല്‍കുക എന്ന ഉദ്ദേശത്തോടെ, കേരളത്തിലെ ഏറ്റവും പ്രമുഖമായ റെക്കോനോളജി കമ്പനി ആയ നെസ്റ്റ് ടെക്‌നോളജീസ് ആണ് നീസ്ട്രീം അവതരിപ്പിക്കുന്നത്. മാറുന്ന മലയാള സിനിമയുടെ മുഖമാകാന്‍ പോകുന്ന 'മഹത്തായ ഭാരതീയ അടുക്കള' കാനഡയില്‍ നിന്നും നിര്‍മ്മിക്കപ്പെടുന്നത്, എഡ്മിന്റണിലെ മലയാളികള്‍ക്ക് സന്തോഷം നല്‍കുന്ന കാര്യം കൂടിയാണ്.


Other News in this category



4malayalees Recommends