കാനഡയില്‍ കോവിഡ് സ്ഥിതി വഷളാകുന്നു;നാളിതുവരെ 6,94,026 കേസുകളും 17,703 മരണങ്ങളും; ഈ സ്ഥിതി തുടര്‍ന്നാല്‍ പ്രതിദിന കേസുകള്‍ മൂന്നിരട്ടിയായി 30,000ത്തിലെത്തും; കരുതിയില്ലെങ്കില്‍ ജനുവരി 24 ആകുമ്പോഴേക്കും കേസുകള്‍ എട്ട് ലക്ഷത്തിനടുത്തും മരണം 19,630ഉം

കാനഡയില്‍ കോവിഡ് സ്ഥിതി വഷളാകുന്നു;നാളിതുവരെ 6,94,026 കേസുകളും 17,703 മരണങ്ങളും;  ഈ സ്ഥിതി തുടര്‍ന്നാല്‍ പ്രതിദിന കേസുകള്‍ മൂന്നിരട്ടിയായി 30,000ത്തിലെത്തും; കരുതിയില്ലെങ്കില്‍ ജനുവരി 24 ആകുമ്പോഴേക്കും കേസുകള്‍ എട്ട് ലക്ഷത്തിനടുത്തും മരണം 19,630ഉം
കാനഡയില്‍ കോവിഡ് സ്ഥിതി വഷളാകുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ജനുവരി 24 ആകുമ്പോഴേക്കും രാജ്യത്ത് 7,96,630 കോവിഡ് കേസുകളും 19,630 മരണങ്ങളുമുണ്ടാകുമെന്നാണ് പ്രവചനം. നാളിതുവരെ രാജ്യത്ത് 6,94,026 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 17,703 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. രാജ്യത്ത് കോവിഡിന്റെ സാമൂഹിക വ്യാപനം നടന്ന് കൊണ്ടിരിക്കുന്ന ഈ വേളയില്‍ ജനങ്ങള്‍ തങ്ങളുടെ സമ്പര്‍ക്കം വര്‍ധിപ്പിച്ചാല്‍ അധികം വൈകാതെ പ്രതിദിന കേസുകള്‍ മൂന്നിരട്ടിയായി 30,000ത്തിലെത്തുമെന്നാണ് വെള്ളിയാഴ്ച പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലൂടെ മുന്നറിയിപ്പേകിയിരിക്കുന്നത്.

വീടുകള്‍ക്ക് പുറത്ത് കാനഡക്കാര്‍ ഇപ്പോഴുള്ളത് പോലെ ലാഘവത്തോടെ മറ്റുള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ നിലവിലെ പ്രതിദിന കേസുകള്‍ അധികം വൈകാതെ 13,000 പ്രതിദിന കേസുകളായി വര്‍ധിക്കുമെന്നും ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. കോവിഡ് നിയമങ്ങളെ ജനങ്ങള്‍ കര്‍ക്കശമായി പിന്തുടര്‍ന്നില്ലെങ്കില്‍ നിലവിലെ രോഗപ്പകര്‍ച്ചാ നിരക്കിനെ പിടിച്ച് കെട്ടാന്‍ സാധിക്കാത്ത അപകടകരമായ അവസ്ഥയുണ്ടാകുമെന്നാണ് ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ തെരേസ ടാം വെള്ളിയാഴ്ച മുന്നറിയിപ്പേകിയിരിക്കുന്നത്.

ഇപ്പോഴും കാനഡയ്ക്ക് കോവിഡിനെ പിടിച്ച് കെട്ടാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അതിനാല്‍ ഏവരും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നുവെന്നും തെരേസ താക്കീത് നല്‍കുന്നു. രാജ്യത്തെ എല്ലാ പ്രൊവിന്‍സുകളിലും കോവിഡ് ബാധിച്ച് ആശുപത്രികളിലാകുന്നവരുടെ എണ്ണത്തില്‍ സ്ഥിരമായ വര്‍ധനവുണ്ടാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. 2020 ഒക്ടോബറിന് ശേഷം രാജ്യമാകമാനം കോവിഡ് പകര്‍ച്ച രൂക്ഷമാകുകയാണ്. ഇത് പ്രകാരം പ്രതിദിനം ശരാശരി 4700ല്‍ അധികം പേരാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സിക്കപ്പെടുന്നത്. കൂടാതെ 875 പേര്‍ കോവിഡ് ബാധിച്ച് ഐസിയുകളിലുമാണ്.ഇതിനെ തുടര്‍ന്ന് രാജ്യത്തെ ഹെല്‍ത്ത് കെയര്‍ സിസ്റ്റത്തിനും ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ക്കും മേല്‍ കടുത്ത സമ്മര്‍ദമാണുണ്ടായിരിക്കുന്നതെന്നും തെരേസ ടാം എടുത്ത് കാട്ടുന്നു.

Other News in this category



4malayalees Recommends