യു.എ.ഇ മറ്റ് രാജ്യങ്ങളിലേക്ക് അയച്ചത് രണ്ട് കോടി ഡോസ് കോവിഡ് വാക്‌സിന്‍

യു.എ.ഇ മറ്റ് രാജ്യങ്ങളിലേക്ക് അയച്ചത് രണ്ട് കോടി ഡോസ് കോവിഡ് വാക്‌സിന്‍
യു.എ.ഇ മറ്റ് രാജ്യങ്ങളിലേക്ക് അയച്ചത് രണ്ട് കോടി ഡോസ് കോവിഡ് വാക്‌സിന്‍. യു.എ.ഇ 26 രാജ്യങ്ങളിലേക്കാണ് വാക്‌സിന്‍ അയച്ചത്. അബൂദബി കേന്ദ്രീകരിച്ച് രൂപവത്കരിച്ച ഹോപ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ് വാക്‌സിന്‍ എത്തിക്കുന്നത്. മറ്റ് രാജ്യങ്ങളിലെ വിമാനത്താവളത്തില്‍ എത്തിക്കുക മാത്രമല്ല, ആവശ്യമായ ആശുപത്രികളിലെത്തിച്ചുകൊടുക്കാനും യു.എ.ഇ സൗകര്യമേര്‍പെടുത്തിയിട്ടുണ്ട്.

മറ്റ് രാജ്യങ്ങളിലേക്ക് ഏറ്റവും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുന്നതിനാലാണ് യു.എ.ഇയില്‍ നിന്ന് കൂടുതല്‍ സഹായം ഏര്‍പെടുത്തുന്നത്. അബൂദബി ആരോഗ്യ വിഭാഗം, ഇത്തിഹാദ് കാര്‍ഗോ, അബൂദബി പോര്‍ട്ട് ഗ്രൂപ്പ് തുടങ്ങിയവയുമായി സഹകരിച്ചാണ് വാക്‌സിന്‍ ഉള്‍പെടെയുള്ള മെഡിക്കല്‍ സഹായങ്ങള്‍ അയക്കുന്നത്. വാക്‌സിന്‍ സ്‌റ്റോറേജിനായി അബൂദബി പോര്‍ട്ടില്‍ വലിയ സൗകര്യമൊരുക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends